വള്ളിക്കുന്ന്: നിതിരഞ്ഞെടുപ്പിൽ അരലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിപ്പിച്ച വോട്ടർമാർക്ക് നന്ദി അറിയിച്ച് നിയുക്ത എം.എൽ.എ ടി.വി.ഇബ്രാഹിം തുറന്ന വാഹനത്തിൽ പഞ്ചായത്തിൽ പര്യടനം നടത്തി.
വള്ളിക്കുന്ന് റെയിൽവേ സ്റ്റേഷൻ പരിസരത്ത് ആരംഭിച്ച പരിപാടിയിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കോശി പി.തോമസ് അദ്ധ്യക്ഷത വഹിച്ചു. ഡോ.വി.പി.അബ്ദുൽ ഹമീദ്, പി.വീരേന്ദ്രകുമാർ, കെ.പി.മുഹമ്മദ്, നിസാർ കുന്നുമ്മൽ, ഹനീഫ മൂന്നിയൂർ, വി.കെ.ബാപ്പു ഹാജി എന്നിവർ സംസാരിച്ചു. തുടർന്ന് മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി കെ.പി.അമീർ, പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് നിസാർ കുന്നുമ്മൽ, സി. ഉണ്ണിമൊയ്തു, എ.പി.ഹുസൈൻ, വി.പി.അബൂബക്കർ ഉൾപ്പെടെയുള്ളവർ വാഹനപര്യടനത്തെ അനുഗമിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |