SignIn
Kerala Kaumudi Online
Tuesday, 19 May 2026 3.29 AM IST

കരിയർ ഗൈഡൻസ് ക്ലാസ്

s
വിശ്വകർമ്മ വികസന സമിതി ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന കരിയർ ഗൈഡൻസ് ക്ലാസ്സ് കോട്ടയം മഹാത്മാഗാന്ധി സർവ്വകലാശാല റിട്ട. സെക്ഷൻ ഓഫീസർ അഡ്വ. ബാബു പള്ളിപ്പാട് ഉദ്ഘാടനം ചെയ്യുന്നു

മലപ്പുറം: വിശ്വകർമ്മ വികസന സമിതി ജില്ലാ കമ്മിറ്റി അംഗങ്ങളുടെ മക്കൾക്കായി കരിയർ ഗൈഡൻസ് ക്ലാസ്സ് സംഘടിപ്പിച്ചു.
മലപ്പുറം ബാങ്ക് എംപ്ലോയീസ് ഹാളിൽ നടന്ന പരിപാടി കോട്ടയം മഹാത്മാഗാന്ധി സർവ്വകലാശാല റിട്ട. സെക്ഷൻ ഓഫീസർ അഡ്വ. ബാബു പള്ളിപ്പാട് ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡന്റ് കെ.വി സുരേഷ്ബാബു അദ്ധ്യക്ഷത വഹിച്ചു.പ്രോഗ്രാം കോ ഓർഡിനേറ്റർ ഡോ. വി. പരമേശ്വരൻ മുഖ്യ പ്രഭാഷണം നടത്തി.
വിവിധ വിഷയങ്ങളെക്കുറിച്ച് വി. ദീപക്, ഡോ. കെ.എ. സുബ്രഹ്മണ്യൻ, അഡ്വ. യു. കണ്ണൻ തുടങ്ങിയവർ ക്ലാസ്സെടുത്തു. ജില്ലാ സെക്രട്ടറി സത്യനാഥൻ ഇരുമ്പുഴി സ്വാഗതവും വൈസ് പ്രസിഡന്റ് സുരേന്ദ്രൻ തിരൂർ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL