SignIn
Kerala Kaumudi Online
Wednesday, 24 June 2026 10.49 AM IST

യോഗം ചേർന്നു

s
s

വണ്ടൂർ: ഗ്രാമപഞ്ചായത്തിന്റെയും വണ്ടൂർ താലൂക്ക് ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ മഴക്കാല മുന്നൊരുക്ക പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി വിപുലമായ യോഗം ഇന്നലെ പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി.ഷംസുദ്ദീൻ ഉദ്ഘാടനം നിർവഹിച്ചു.

വൈസ് പ്രസിഡന്റ് അജിന സിയാദ് അദ്ധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്‌പെക്ടർ യു. നദീർ അഹമ്മദ് വിഷയാവതരണം നടത്തി.
ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൻ നിഷ,​ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ പി.അജു, എം.എം.ജസീർ എന്നിവർ പ്രസംഗിച്ചു.
വ്യാഴാഴ്ച രാവിലെ ഏഴിന് മാസ് ക്ലീനിംഗ് കാമ്പെയിൻ നടത്തും.
മഴക്കാല രോഗങ്ങൾ തടയുന്നതിനും ശുചിത്വ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനുമായി വിവിധ മേഖലകളുടെ ഏകോപിത പ്രവർത്തനം ഉറപ്പാക്കാൻ യോഗത്തിൽ തീരുമാനമായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL