SignIn
Kerala Kaumudi Online
Saturday, 23 May 2026 2.13 AM IST

പതാക ഉയർത്തി

flag
എ.ഐ.ടി.യു.സി ദേശീയ ജനറൽ കൗൺസിൽ അംഗം എം.എ.റസാഖ് പതാക ഉയർത്തുന്നു

മലപ്പുറം: ജൂൺ ഒന്ന് മുതൽ മൂന്ന് വരെ തൃശൂരിൽ നടക്കുന്ന എ.ഐ.ടി.യു.സി ദേശീയ ജനറൽ കൗൺസിലിന് മുന്നോടിയായി എസ്.എ.ഡാങ്കെ ദിനമായ ഇന്നലെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ പതാക ഉയർത്തി. മലപ്പുറം ജില്ലാ ആസ്ഥാനത്ത് ദേശീയ ജനറൽ കൗൺസിൽ അംഗവും എ.ഐ.ടി.യു.സി ജില്ലാ പ്രസിഡന്റുമായ എം.എ.റസാഖ് പതാക ഉയർത്തി. സി.എച്ച്.നൗഷാദ്, ഷംസു കാട്ടുങ്ങൽ, വീരഭദ്രൻ, സെൽവരാജ്, റഷീദ് പൂക്കാട്ടിൽ, ജംഷീർ ബാബു പങ്കെടുത്തു. ജൂൺ ഒന്നിന് തൃശൂരിൽ നടക്കുന്ന ജനറൽ കൗൺസിൽ യോഗം അഖിലേന്ത്യാ ജനറൽ സെക്രട്ടറി അമർജിത് കൗർ ഉദ്ഘാടനം ചെയ്യും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL