SignIn
Kerala Kaumudi Online
Sunday, 24 May 2026 1.43 AM IST

മമ്പുറം ആണ്ടുനേർച്ച സ്വാഗതസംഘം രൂപീകരിച്ചു

news

തിരൂരങ്ങാടി: ആത്മീയാചാര്യനും മലബാറിലെ സാമൂഹിക പരിഷ്‌കർത്താവുമായ ഖുഥ്ബുസ്സമാൻ സയ്യിദ് അലവി മൗലദവീല തങ്ങളുടെ ജൂൺ 17 മുതൽ 24 വരെ ദിവസങ്ങളിൽ നടക്കുന്ന 188ാം ആണ്ടുനേർച്ചയുടെ സ്വാഗതസംഘം രൂപീകരിച്ചു. മുഖ്യരക്ഷാധികാരി സാദിഖലി ശിഹാബ് തങ്ങൾ പാണക്കാട്, രക്ഷാധികാരികൾ ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്വി, സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈൽ, കെ.എം സൈതലവി ഹാജി പുലിക്കോട്, ഡോ. യു.വി.കെ മുഹമ്മദ്, മമ്പുറം മഖാം മാനേജർ കെ.പി ശംസുദ്ദീൻ ഹാജി വെളിമുക്ക്, ചെയർമാൻ യു. മുഹമ്മദ് ശാഫി ഹാജി, വൈസ് ചെയർമാന്മാരായി പി.എസ്.എച്ച് തങ്ങൾ, എം.എ ചേളാരി, പി.കെ മുഹമ്മദ് ഹാജി, എം.എം കുട്ടി മൗലവി, കീഴടത്തിൽ ഇബ്രാഹീം ഹാജി, അബ്ദുല്ല ഹാജി ഓമച്ചപ്പുഴ, പത്തൂർ മൊയ്തീൻ ഹാജി, കൺവീനർ സി.കെ മുഹമ്മദ് ഹാജി പുകയൂർ, ജോയിന്റ് കൺവീനർമാരായി സി.എച്ച് മുഹമ്മദ് ത്വയ്യിബ് ഫൈസി പുതുപ്പറമ്പ്, ഹംസ ഹാജി മൂന്നിയൂർ, ക്രസന്റ് ബാവ ഹാജി പാണമ്പ്ര, കബീർ ഹാജി ഓമച്ചപ്പുഴ, ഫൈസൽ ടി പുഴക്കാട്ടിരി, പി.കെ അബ്ദുന്നാസ്വിർ ഹുദവി കൈപ്പുറം, വി. ജഅ്ഫർ ഹുദവി ഇന്ത്യനൂർ, കോഡിനേറ്റർ സയ്യിദ് ശാഹുൽ ഹമീദ് ഹുദവി കാവനൂർ എന്നിവരെ തിരഞ്ഞെടുത്തു.
നേർച്ചയുടെ ഭാഗമായി വിവിധ ദിവസങ്ങളിൽ നടക്കുന്ന പ്രോഗ്രാമുകളുടെ ചെയർമാനായി എം. ഹംസ ഹാജി മൂന്നിയൂർ, കൺവീനറായി സി.എച്ച് ശരീഫ് ഹുദവി പുതുപ്പറമ്പ് എന്നിവരെയും തിരഞ്ഞെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL