വളാഞ്ചേരി:'ആരോഗ്യമുള്ള നാടിനായി കൈകോർക്കാം' സന്ദേശവുമായി വളാഞ്ചേരി നഗരസഭയിലെ കടുങ്ങാട് ഡിവിഷനിൽ മഴക്കാലപൂർവ്വ ശുചീകരണ ക്യാമ്പയിന് തുടക്കമായി. കുളമംഗലത്തെ മനക്കൽ കുളവും പരിസരവും പൂർണ്ണമായും ശുചീകരിച്ചാണ് തുടക്കമായത്. വളാഞ്ചേരി നഗരസഭാ ചെയർപേഴ്സൺ ഹസീന വട്ടോളി ഉദ്ഘാടനം ചെയ്തു. മുൻ കൗൺസിലറും വാർഡ് വികസന സമിതി കൺവീനറുമായ സിദ്ധീഖ് ഹാജി അദ്ധ്യക്ഷനായി. തൊഴിലുറപ്പ് തൊഴിലാളികൾ, ആരോഗ്യ പ്രവർത്തകർ, കുടുംബശ്രീ അംഗങ്ങൾ, വിവിധ പ്രാദേശിക ക്ലബ്ബ് പ്രതിനിധികൾ തുടങ്ങിയവരാണ് മാലിന്യങ്ങൾ നീക്കം ചെയ്തത്. ഹെൽത്ത് ഇൻസ്‌പെക്ടർ മുഹമ്മദ് റഊഫ്, പി.എച്ച്.ഐ റെജി, നൂറുൽ ആബിദ് നാലകത്ത്, പി.കെ.അബ്ബാസ്, റീഫ വർഗീസ്, ശ്രീജ കണിയാരത്ത്, മാജി ആന്റണി, കെ.ടി.മുനീറ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
