പെരിന്തൽമണ്ണ: നഗരസഭാ പരിധിയിലെ നിർദ്ധനരായ വിദ്യാർത്ഥികൾക്ക് പെരിന്തൽമണ്ണ സർവ്വീസ് സഹകരണ ബാങ്ക് നൽകുന്ന പഠനോപകരണ വിതരണത്തിന് തുടക്കമായി. നഗരസഭയിലെ ഏഴ് കേന്ദ്രങ്ങളിലാണ് വിതരണം ചെയ്യുക. ജൂബിലി മേഖലയിലെ വിതരണ ഉദ്ഘാടനം അഡ്വ.എം.റഹ്മത്തുള്ള എം.എൽ.എ നിർവ്വഹിച്ചു. ബാങ്ക് പ്രസിഡണ്ട് പച്ചീരി ഫാറൂഖ് അദ്ധ്യക്ഷനായി. മുനിസിപ്പൽ കൗൺസിലർമാരായ ഇ.പി.അരുൺ, നസീമ ഫിറോസ് പച്ചീരി, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ആനന്ദൻ അരഞ്ഞിക്കൽ, സി.ഇർഷാദ്, ഷഫീഖ്, ബാങ്ക് വൈസ് പ്രസിഡന്റ് എ.ആർ.ചന്ദ്രൻ, ഡയറക്ടർമാരായ സി.അബ്ദുൽ നാസർ, മൊയ്തു കിഴക്കേതിൽ, മുഹമ്മദ് ഹനീഫ പടിപ്പുര സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |