SignIn
Kerala Kaumudi Online
Saturday, 06 June 2026 2.54 AM IST

വിളംബര റാലി നടത്തും

news

മലപ്പുറം: ഫിഫ ലോകകപ്പിനെ വരവേൽക്കാൻ ആൾ കേരള സ്‌പോർട്സ് ഗുഡ്സ് ഡീലേഴ്സ് അസോസിയേഷനും മലപ്പുറം പ്രസ്‌ക്ലബും സംയുക്തമായി വിളംബര റാലി നടത്തും. നാളെ വൈകിട്ട് മൂന്നിന് മലപ്പുറം എം.എസ്.പി പരിസരത്ത് നിന്നാരംഭിക്കുന്ന റാലി കോട്ടപ്പടി സ്റ്റേഡിയത്തിൽ സമാപിക്കും. റാലി വ്യവസായ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി ഫ്ളാഗ് ഓഫ് ചെയ്യും. ഒൻപത് അടി വലുപ്പമുള്ള ഫിഫ കപ്പിന്റെയും അഞ്ച് അടി വ്യാസമുള്ള ലോകകപ്പ് പന്ത് ട്രിയോണ്ടയുടെയും മാതൃകകൾ റാലിയിൽ പ്രദർശിപ്പിക്കും. ഫുട്‌ബോൾ ആരാധകർക്കും റാലിയിൽ പങ്കെടുക്കാം. മികച്ച ഫാൻസ് സംഘത്തിന് 20,000, രണ്ടാം സ്ഥാനക്കാർക്ക് 10000, മൂന്നാം സ്ഥാനക്കാർക്ക് 5000 രൂപയും ക്യാഷ് പ്രൈസ് നൽകും. വിവരങ്ങൾക്ക് 7012303080.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL