
മഞ്ചേരി: കേന്ദ്ര കായിക യുവജന മന്ത്രാലയത്തിന്റെ കീഴിൽ 'ഖേലോ ഇന്ത്യ 'പദ്ധതിയുടെ ഭാഗമായി ലോക സൈക്കിൾ ദിനത്തിൽ മഞ്ചേരിയിൽ വനിതകൾക്ക് മാത്രമായി ജില്ലാതല സൈക്ലിംഗ് റാലി സംഘടിപ്പിച്ചു. നഗരസഭാധ്യക്ഷൻ വല്ലാഞ്ചിറ അബ്ദുൽ മജീദ് ഫ്ളാഗ് ഓഫ് ചെയ്തു. റാലി മഞ്ചേരി ബോയ്സ് ഹയർ സെക്കന്ററി മെയിൻ ഗേറ്റിനടുത്ത് തുടങ്ങി ചെങ്ങണ ബൈപ്പാസിൽ എൻ.എസ്.എസ്.കോളേജ് ഗ്രൗണ്ടിന് സമീപത്ത് നിന്ന് മടങ്ങി ബോയ്സ് സ്‌കൂൾ ഗേറ്റിന് മുമ്പിൽ തന്നെ ഫിനിഷ് ചെയ്തു. നൂറോളം വനിതകൾ പങ്കെടുത്തു. 16 വയസ്സിനു താഴെയുള്ള വിഭാഗത്തിൽ സിയാന ഒന്നും,ശ്രീലക്ഷ്മി രണ്ടും,ടി.കീർത്തന മൂണും സ്ഥാനങ്ങൾ നേടി.അണ്ടർ 18 വിഭാഗത്തിൽ ഫാത്തിമ റിത, പി.കെ.രന്ന, ലാമിയ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. എലൈറ്റ് വിഭാഗത്തിൽ സി.കെ.വൃന്ദക്കാണ് ജയം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |