മലപ്പുറം: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മലപ്പുറം സിവിൽ സ്റ്റേഷൻ പരിസരത്ത് നടന്ന പരിസ്ഥിതി ദിനാചരണം എ.ഡി.എം സി.എസ്.രാജേഷ് ഉദ്ഘാടനം ചെയ്തു. കാർഷിക വികസന-കർഷക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ ഫലവൃക്ഷ ക്യാമ്പയിനിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ.ജബ്ബാർ ഹാജി സ്‌കൂൾ പരിസരത്ത് ഫലവൃക്ഷ തൈ നട്ട് നിർവഹിച്ചു. പൂക്കോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനീസ കോടാലി അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന പരിസ്ഥിതി വാരാചണത്തിന്റെ ജില്ലാതല ഉദ്ഘാടനം പരിസ്ഥിതി പ്രതിജ്ഞാ ചൊല്ലി ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആലിപ്പറ്റ ജമീല നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം കെ.ടി.അഷ്റഫ് അദ്ധ്യക്ഷനായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |