പെരിന്തൽമണ്ണ: അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ പെരിന്തൽമണ്ണ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി പരിസ്ഥിതിയും ആരോഗ്യവും എന്ന വിഷയത്തിൽ എൻ.ജി.ഒ യൂണിയൻ ഹാളിൽ സെമിനാർ സംഘടിപ്പിച്ചു. റിട്ട. ഡി.എം.ഒ ഡോ.ആർ.രേണുക ഉദ്ഘാടനം ചെയ്തു. മഹിളാ അസോസിയേഷൻ ജില്ലാ എക്സിക്യുട്ടീവ് അംഗം നിഷി അനിൽ രാജ് അദ്ധ്യക്ഷയായി. സൈക്കോളജിസ്റ്റ് ശുഭ ശ്രീരാമൻ, യോഗ പരിശീലക വി.സുലോചന ക്ലാസെടുത്തു. മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മറ്റിയംഗം കെ.ബദറുന്നിസ, ജില്ലാ എക്സിക്യൂട്ടീവ് അംഗം സി.ടി.നുസൈബ, സിംഗിൾ വിമൻ വെൽഫെയർ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ.വിനോദിനി സംസാരിച്ചു. ഏരിയ സെക്രട്ടറി പി.സൗമ്യ സ്വാഗതവും ജോയിന്റ് സെക്രട്ടറി ടി.പി.സുമ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |