SignIn
Kerala Kaumudi Online
Saturday, 06 June 2026 2.54 AM IST

കേരളകൗമുദി കരിയർ ഗൈഡൻസ് സെമിനാറും ആദരവും ഇന്ന്

മലപ്പുറം: കേരളകൗമുദിയുടെ നേതൃത്വത്തിൽ എഡ്ജ് ടെക്ക്, ആൽഫ ജീനിയസ് എന്നിവരുമായി സഹകരിച്ച് നടപ്പാക്കുന്ന കരിയർ ഗൈഡൻസ് സെമിനാറും എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികൾക്കുള്ള പുരസ്‌ക്കാര സമർപ്പണവും കോട്ടയ്ക്കൽ പീയെം ഓഡിറ്റോറിയത്തിൽ ഇന്ന് നടക്കും. രാവിലെ 10ന് നടക്കുന്ന പരിപാടി പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്യും. കേരളകൗമുദി യൂണിറ്റ് ചീഫ് സുമോദ് കാരാട്ടുതൊടി അദ്ധ്യക്ഷനാവും. കോട്ടയ്ക്കൽ ഇൻസ്‌പെക്ടർ എ.ദീപകുമാർ മുഖ്യാതിഥിയാവും.
എഡ്യുക്കേഷണലിസ്റ്റ് ഡോ.തോമസ്.പി.തോമസ്, ഹിപ്‌നോട്ടിസ്റ്റും മെന്റലിസ്റ്റുമായ കെ.സതീഷ് എന്നിവർ കരിയർ ഗൈഡൻസ് ക്ലാസെടുക്കും. ആൽഫ ജീനിയസ് ഡി.ജി.ഒ അർജുൻ മഠത്തിൽ, ആൽഫ ജീനിയസ് പ്രിൻസിപ്പൽ ഡോ.തോമസ്.പി.തോമസ് എന്നിവർക്ക് കേരളകൗമുദിയുടെ ഉപഹാരം സമർപ്പിക്കും. കരിയർ വിദഗ്ദൻ അഫ്സൽ തോട്ട്സ് ആശംസകളർപ്പിക്കും. തുടർന്ന് വിദ്യാർത്ഥികൾക്കുള്ള പുരസ്‌ക്കാരം സമർപ്പിക്കും. കേരളകൗമുദി മാനേജർ പി.സുബ്രഹ്മണ്യൻ സ്വാഗതവും കോട്ടയ്ക്കൽ ലേഖകൻ രവി മഠത്തിൽ നന്ദിയും പറയും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL