മലപ്പുറം: ഫുട്‌ബാൾ ലോകകപ്പിന്റെ ആവേശത്തെ മാലിന്യ തരംതിരിക്കൽ ബോധവത്ക്കരണവുമായി സമന്വയിപ്പിച്ച് മലപ്പുറം ജില്ലാ ശുചിത്വ മിഷൻ സംഘടിപ്പിച്ച 'അടിക്കാം സെഗ്രിഗേഷൻ' ഗോൾ ചലഞ്ച് മത്സരം പെരിന്തൽമണ്ണ അൽ ജാമിയ ആർട്സ് ആൻഡ് സയൻസ് കോളേജിൽ സംഘടിപ്പിച്ചു. പെരിന്തൽമണ്ണ സബ് കളക്ടർ സാക്ഷി മോഹൻ ഉദ്ഘാടനം ചെയ്തു.
കോളേജ് പ്രിൻസിപ്പൽ സി.കെ.അബ്ദുൽ റബ്ബി നസ്താർ, ജില്ലാ ശുചിത്വ മിഷൻ അസിസ്റ്റന്റ് കോഓർഡിനേറ്റർ അമൽ പ്രസാദ്, പ്രോഗ്രാം ഓഫീസർ കെ.സിറാജുദ്ദീൻ, വൈസ് പ്രിൻസിപ്പൽ സഫറുദ്ദീൻ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |