SignIn
Kerala Kaumudi Online
Saturday, 22 August 2026 3.14 PM IST

പുഴയിൽ യുവതിയുടെ മൃതദേഹം ചാക്കിൽക്കെട്ടിയ നിലയിൽ കണ്ട സംഭവം; ഭർത്താവ് കസ്റ്റഡിയിൽ

fousiya-
ഫൗസിയ, ഹുസൈൻ

മലപ്പുറം: തിരൂരിൽ പുഴയിൽ ചാക്കിൽക്കെട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ മരിച്ച ഫൗസിയയുടെ ഭർത്താവ് ഹുസൈൻ കസ്റ്റഡിയിൽ. തിരൂർ പൂക്കയിൽ വച്ച് ബസിൽ നിന്നാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ വിശദമായ മൊഴിയെടുത്ത ശേഷമേ അറസ്റ്റ് രേഖരപ്പെടുത്തുകയുള്ളു എന്നാണ് വിവരം.

ഇന്നലെയാണ് തിരൂർ പുഴയിൽ നിന്ന് ചാക്കിൽ കെട്ടിയ നിലയിൽമൃതദേഹം കണ്ടെത്തിയത്. ദമ്പതികൾ തമ്മിൽ അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നു. വ്യാഴാഴ്‌ച പുലർച്ചെയാണ് മീൻ വാരാനെന്ന പേരിൽ ഹുസൈൻ ഫൗസിയയെ വീട്ടിൽ നിന്ന് വിളിച്ചുകൊണ്ട് പോയത്. സ്‌ത്രീയെ കാണാതായതോടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. ഈ സമയം ഹുസൈൻ ഒളിവിൽപ്പോയി. പൊലീസ് അന്വേഷണം പുരോഗമിക്കവെയാണ് മൃതദേഹം ലഭിച്ചത്. പോസ്റ്റ്‌മോർട്ടം നടപടികൾ മഞ്ചേരി മെഡിക്കൽ കോളേജിൽ പുരോഗമിക്കുകയാണ്.

English Summary

Fousiya’s husband Hussain has been detained after her body was found packed in a sack and recovered from the Tirur river. Police took him into custody from a bus at Pookayil. Hussain had reportedly taken Fousiya from home on Thursday morning, after which she went missing. Police are recording his statement before deciding on his arrest.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TIRUR RIVER BODY, FOUSIYA DEATH, HUSSAIN DETAINED, MALAPPURAM CRIME NEWS, TIRUR MURDER CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY