
മലപ്പുറം: വളാഞ്ചേരിയിൽ 43 ഗ്രാം എംഡിഎംഎയും നാല് കിലോയിലധികം കഞ്ചാവും പിടികൂടി. കാവുംപുറത്ത് വാടക വീട് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ലഹരിവേട്ട. ഇതോടൊപ്പം കോടികൾ വിലമതിക്കുന്ന മൂന്ന് കിലോ തിമിംഗല ഛർദ്ദിയും പൊലീസ് കണ്ടെടുത്തു. സംഭവത്തിൽ ഒരു സ്ത്രീയടക്കം മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
രണ്ടത്താണി സ്വദേശി കല്ലൻ നാസർ, ലക്ഷദ്വീപ് സ്വദേശികളായ മുഹമ്മദ് റാഷിദ്, ഹുസ്നി മുബാറക്ക് എന്നിവരാണ് പിടിയിലായത്. ലഹരിവസ്തുക്കളുടെ ഉറവിടം കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തും.
Police in Valanchery, Malappuram, seized 43 grams of MDMA, over four kilograms of ganja, and three kilograms of ambergris worth crores during a raid on a rented house in Kavumpuram. Three individuals, including a woman, were arrested in connection with the seizure. Authorities are currently investigating the source of the illicit substances.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |