SignIn
Kerala Kaumudi Online
Friday, 23 October 2026 7.04 PM IST

'തിരുവോണം' ഭാഗ്യം ആർക്ക്? ഭാഗ്യാന്വേഷികൾ കൂടുതൽ പാലക്കാട്

lottery
തിരുവോണം ബംബർ

 തിരുവോണം ബംബർ വിൽപ്പന 26 ലക്ഷത്തിലേക്ക്

പാലക്കാട്: തിരുവോണം ബംബർ വിൽപ്പന ഇക്കുറിയും സൂപ്പർ ഹിറ്റിലേക്ക്. ഇതുവരെ 26 ലക്ഷത്തോളം ടിക്കറ്റുകൾ വിറ്റുതീർന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഒന്നാം സമ്മാനം 25 കോടി രൂപയാണെന്നതിനാൽ ടിക്കറ്റുകൾ ചൂടപ്പം പോലെയാണ് വിറ്റഴിക്കപ്പെടുന്നത്. 25,93,358 ലക്ഷത്തിലധികം ടിക്കറ്റുകൾ ഇന്നലെ വരെ വിറ്റു തീർന്നിട്ടുണ്ട്. ഇന്നലെ മാത്രം വിറ്റത് 1,03430 ടിക്കറ്റ്. അഞ്ചുലക്ഷത്തോളം ടിക്കറ്റ് വിറ്റഴിച്ച് പാലക്കാട് ജില്ല ഒന്നാം സ്ഥാനത്താണ്. മൂന്നര ലക്ഷം ടിക്കറ്റുമായി തിരുവനന്തപുരം രണ്ടാമതും മൂന്നു ലക്ഷത്തോളം വിൽപ്പന കൈവരിച്ച് തൃശൂർ മൂന്നാമതുമുണ്ട്. 75,76,096 ടിക്കറ്റുകളാണ് കഴിഞ്ഞ ഓണം ബംബറിന്റെ ഭാഗമായി വിറ്റുപോയിരുന്നത്. തിരുവോണം ബംബർ 2024 വിൽപ്പനയുടെ ആദ്യ ദിവസം തന്നെ (ആഗസ്റ്റ് 01 ന് വൈകീട്ട് 4 മണി വരെ ഉള്ള കണക്കനുസരിച്ച്) വിറ്റഴിഞ്ഞത് 6,01,660 ടിക്കറ്റുകളാണ്. പരമാവധി അച്ചടിക്കാൻ കഴിയുന്ന 90 ലക്ഷം ടിക്കറ്റുകളും വിറ്റഴിക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന ഭാഗ്യക്കുറി വകുപ്പ്.


തിരുവോണം ബംബറിന്റെ രണ്ടാം സമ്മാനം 20 പേർക്ക് ഒരു കോടി വീതമാണ്. ഒന്നാം സമ്മാനം നേടുന്ന ടിക്കറ്റ് വിൽക്കുന്ന ഏജന്റിന് നൽകുന്ന കമ്മിഷൻ കൂടി ലഭിക്കുമ്പോൾ ഇക്കുറി ഒറ്റ ബംബർ വഴി സൃഷ്ടിക്കപ്പെടുന്നത് 22 കോടിപതികൾ. 20 പേർക്ക് 50 ലക്ഷം രൂപ വീതം നൽകുന്ന മൂന്നാം സമ്മാനവും, 10 പേർക്ക് 5 ലക്ഷം രൂപ വീതമുള്ള നാലാം സമ്മാനവും, 2 ലക്ഷം രൂപ വീതം നൽകുന്ന അഞ്ചാം സമ്മാനവുമുണ്ട്. ആറാം സമ്മാനം 5000 രൂപയും ഏഴാം സമ്മാനം 2000 രൂപയും എട്ടാം സമ്മാനം 1000 രൂപയുമാണ്. അവസാന നാലക്കത്തിന് 500 രൂപ ഉറപ്പാക്കുന്ന സമ്മാനങ്ങളും നിശ്ചയിച്ചിട്ടുണ്ട്. ഇതോടെ ഇക്കുറി ആകെ 5,34670 സമ്മാനങ്ങൾ. ഒന്നാം സമ്മാനാർഹമാകുന്ന ടിക്കറ്റിന്റെ മറ്റ് ഒൻപതു സീരീസുകളിലെ അതേ നമ്പരുകൾക്ക് സമാശ്വാസ സമ്മാനമായി അഞ്ചു ലക്ഷം രൂപ വീതം ലഭിക്കും. 500 രൂപയാണ് ടിക്കറ്റ് വില.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, LOTTERY, ONAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL