അലനല്ലൂർ: കെ.അംബുജാക്ഷിയുടെ കവിതാ സമാഹാരമായ' 'പുനർജനി' കാഴ്ച വായനശാലയിൽ സാഹിത്യകാരൻ മേലാറ്റൂർ രാധാകൃഷ്ണൻ ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.എൻ.മോഹനന് നൽകി പ്രകാശനം ചെയ്തു. സംസ്ഥാന കൗൺസിൽ അംഗം എം.ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സാഹിത്യകാരൻ കെ.പി.ഉണ്ണി പുസ്തക പരിചയം നടത്തി. വി.എം.പ്രിയ, പി.എം.ദാമോദരൻ നമ്പൂതിരി, ചന്ദ്രശേഖരൻ പുല്ലങ്കോട്, കെ.എ.സുദർശന കുമാർ, മധു അലനല്ലൂർ, എ.ഗോപാലകൃഷ്ണൻ, പി.കെ.രാധാകൃഷ്ണൻ, എം.ശിവദാസൻ, കെ.എം.ശിവദാസൻ, ഉമാ ഭായി, കെ.ഭാസ്‌കരൻ, സി.ശ്രീരഞ്ജിനി, പുഷ്പലത, ശശികുമാർ ചൂരക്കാട്ടിൽ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |