ചിറ്റൂർ: പൊൽപ്പുള്ളി പഞ്ചായത്തിൽ വിവിധ പാർട്ടികളിൽ നിന്നും രാജിവച്ച് കോൺഗ്രസിൽ ചേർന്നവർക്ക് സ്വീകരണം നൽകി. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പ്രണേഷ് രാജേന്ദ്രന്റെ അദ്ധ്യക്ഷതയിൽ നടന്ന സ്വീകരണ യോഗത്തിൽ മണ്ഡലം ഭാരവാഹികളായ പ്രകാശ് പൊല്പുള്ളി, മാണിക്കൻ പനംതൊടി, സുനിൽ രാഘവപുരം, മെമ്പർമാരായ സി.അനന്തകൃഷ്ണൻ, എ.ബീന, ആർ.തങ്കം, യൂത്ത് കോൺഗ്രസ് നേതാക്കളായ ഡോ. ആർ.പി.അജയ് കൃഷ്ണ, ജിഷ്ണു കേശവൻ, നിതിൻ പണിക്കർ, സി.ഹരിദാസ്, അനൂപ് ചൂരിക്കാട് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |