ചിറ്റൂർ: പാതിവില തട്ടിപ്പിൽ മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ ഓഫീസിന് പങ്കുണ്ടെന്ന് ആരോപിച്ചും മന്ത്രി രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ടും ബി.ജെ.പിയുടെ നേതൃത്വത്തിൽ ചിറ്റൂരിൽ മന്ത്രിയുടെ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി എ.കെ.ഓമനക്കുട്ടൻ മാർച്ച് ഉദ്ഘാടനം ചെയ്തു. കൊഴിഞ്ഞാമ്പാറ മണ്ഡലം പ്രസിഡന്റ് എ.കെ.മോഹൻദാസ്, ചിറ്റൂർ മണ്ഡലം പ്രസിഡന്റ് എൻ.രമേഷ്കുമാർ, സംസ്ഥാന സമിതി അംഗം എം.ബാലകൃഷ്ണൻ , യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി കെ.ഷിനു, വി.രമേഷ്, എ.ദണ്ഡപാണി, വിചിത്രൻ, ബി.കണ്ണ ജ്യോതി എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |