കോങ്ങാട്: കേരളശ്ശേരി പഞ്ചായത്ത് 15 ലക്ഷം രൂപ ചെലവഴിച്ച് ആരോഗ്യകേന്ദ്രത്തിനു സമീപം നിർമ്മിച്ച വഴിയിട വിശ്രമ കേന്ദ്രം ഉദ്ഘാടനം കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞിട്ടും ജനങ്ങൾക്ക് ഉപയോഗിക്കാൻ തുറന്നു നൽകാത്ത നടപടിയിൽ പ്രതിഷേധവുമായി ബി.ജെ.പി. ഉദ്ഘാടന മാമാങ്കം നടത്തുകയെന്നല്ലാതെ വിശ്രമ കേന്ദ്രം ജനോപകാര പ്രദമാക്കൻ തയ്യാറാക്കാത്ത പഞ്ചായത്ത് ഭരണസമിതിയുടെ വഞ്ചനപരമായ നിലപാടിൽ ബി.ജെ.പി കേരളശ്ശേരി പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു. പൂട്ടിയിട്ട വിശ്രമകേന്ദ്രം ഉടൻ പ്രവർത്തന സജ്ജമാക്കി ജനങ്ങൾക്ക് തുറന്നു കൊടുക്കണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു. പ്രതിഷേധ സമരം ബി.ജെ.പി മണ്ഡലം വൈസ് പ്രസിഡന്റ് വി.സി.ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എ.സജീവ് അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി എം.ബി.സുരേഷ് ബാബു, ഗ്രാമ പഞ്ചായത്ത് അംഗം പി.രാജീവ്, എം.പി.രാമകൃഷ്ണൻ, കെ.ബി.ഉണ്ണികൃഷ്ണൻ, രാഗേഷ് എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |