പാലക്കാട്: ഭൂപരിഷ്കരണ നിയമം ലംഘിച്ച് ഒയാസിസ് കമ്പനി പരിധിയിൽ കൂടുതൽ കൈവശം വച്ചിട്ടുള്ള ഭൂമി പിടിച്ച് കർഷക തൊഴിലാളികൾക്ക് വിതരണം ചെയ്യണമെന്ന് ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ (ഡി.കെ.ടി.എഫ്) ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു. ഇതിനായി എലപ്പുള്ളി പാറയിൽ കർഷക തൊഴിലാളി ഉപവാസ സമരം സംഘടിപ്പിക്കും. ഡി.സി.സി പ്രസിഡന്റ് എ.തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. ഡി.കെ.ടി.എഫ് ജില്ലാ പ്രസിഡന്റ് അഡ്വ.വി.ഷൺമുഖാനന്ദൻ അദ്ധ്യക്ഷനായി. മനോജ് ചിങ്ങന്നൂർ, വേലായുധൻ എടുപ്പുകുളം, ഭാസ്കരൻ, രാമകൃഷ്ണൻ, ഒ.കെ.മണികണ്ഠൻ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |