
ജില്ല---------------- ശനിയാഴ്ച ഉച്ചവരെയുള്ള കണക്ക്
പാലക്കാട്- 7,90,200 ടിക്കറ്റുകൾ
തിരുവനന്തപുരം- 4,73,640 ടിക്കറ്റുകൾ
തൃശൂർ- 4,09,330 ടിക്കറ്റുകൾ
പാലക്കാട്: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഇത്തവണത്തെ സമ്മർ ബമ്പർ ഭാഗ്യശാലിയെ അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. ഒന്നാം സമ്മാനമായി 10 കോടി രൂപ നൽകുന്ന ബി.ആർ 102 സമ്മർ ബമ്പർ നറുക്കെടുപ്പ് ഏപ്രിൽ രണ്ടിന് ഉച്ചതിരിഞ്ഞ് രണ്ടു മണിയ്ക്ക് നടകും. ആകെ 36 ലക്ഷം ടിക്കറ്റുകളാണ് വിതരണത്തിനായി എത്തിച്ചിരിക്കുന്നത്. ഇതിൽ ശനിയാഴ്ച ഉച്ചവരെ മൂന്നു മണിവരെ 35,23,230 ടിക്കറ്റുകൾ വിറ്റുപോയി.
7,90,200 ടിക്കറ്റുകൾ വിറ്റ് പാലക്കാടും 4,73,640 ടിക്കറ്റുകൾ വിറ്റ് തിരുവനന്തപുരവും 4,09,330 ടിക്കറ്റുകൾ വിറ്റ് തൃശൂർ ജില്ലയും യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളിലുണ്ട്. 50 ലക്ഷം രൂപ രണ്ടാം സമ്മാനമുള്ള ബമ്പറിന് 500 രൂപയിൽ വരെ അവസാനിക്കുന്ന ആകർഷകമായ സമ്മാന ഘടനയാണുള്ളത്. 250 രൂപ വിലയുള്ള ടിക്കറ്റിന് മൂന്നാം സമ്മാനമായി അഞ്ചു ലക്ഷം രൂപ ഓരോ പരമ്പരയിലും രണ്ടു വീതം ആകെ 60 ലക്ഷവും നൽകുന്നുണ്ട്. അവസാന അഞ്ചക്കത്തിന് നാലാം സമ്മാനമായി ഒരു ലക്ഷവും നൽകും. കൂടാതെ 5000, 2000, 1000, 500 രൂപയുടെ സമ്മാനങ്ങളുമുണ്ട്.
ക്രിസ്മസ് പുതുവത്സര ബമ്പറായിരുന്നു അടുത്തിടെയായി നറുക്കെടുത്തത്. XD 387132 എന്ന നമ്പറിനായിരുന്നു ഒന്നാം സമ്മാനം. 20 കോടി രൂപയുടെ ഒന്നാം സമ്മാനം ലഭിച്ചത് കർണാടക പാണ്ഡ്യപുര സ്വദേശി അൽത്താഫിന് ആയിരുന്നു. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 20 പേർക്കും ലഭിച്ചിരുന്നു. സമ്മർ ബമ്പറിനൊപ്പം വിഷു ബമ്പർ, മൺസൂൺ ബമ്പർ, തിരുവോണം ബമ്പർ, പൂജാ ബമ്പർ, ക്രിസ്മസ് പുതുവത്സ ബമ്പർ എന്നിങ്ങനെ ആറ് ബമ്പറുകളാണ് കേരള ഭാഗ്യക്കുറി വകുപ്പിനുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |