SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.52 AM IST

വിഷുത്തിരക്ക്; സ്പെഷ്യൽ ട്രെയിൻ ഇന്നും നാളെയും

special-train

പാലക്കാട്: കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചൂടൊന്ന് ശമിച്ചതോടെ മലയാളികൾ വിഷുത്തിരക്കിലേക്ക്. അടുത്ത ബുധനാഴ്ചയാണ് വിഷു എങ്കിലും യാത്രാത്തിരക്ക് ഇതിനകം ആരംഭിച്ചു. വോട്ട് ചെയ്യാനായി ആയിരക്കണക്കിനു മലയാളികൾ ചെന്നൈ, ബെംഗളൂരു, മുംബൈ ഉൾപ്പെടെയുള്ള നഗരങ്ങളിൽ നിന്ന് നേരത്തെ നാട്ടിലെത്തിയിരുന്നു. ഇവരിലേറെയും ഇനി വിഷു ആഘോഷിച്ചിട്ടേ മടങ്ങുകയുള്ളു. എങ്കിലും വിഷുവിന്റെ യാത്രാത്തിരക്ക് കുറഞ്ഞിട്ടില്ല. മറുനാട്ടിൽ നിന്ന് ഇനിയും ആയിരക്കണക്കിനു മലയാളികൾ എത്താനുണ്ട്. അതിനാൽ ഇന്നു മുതൽ വൻ യാത്രാത്തിരക്കാണ് പ്രതീക്ഷിക്കുന്നത്. തിരക്ക് പരിഗണിച്ച് ദക്ഷിണ റെയിൽവേ കൂടുതൽ സ്പെഷ്യൽ ട്രെയിനുകളും അനുവദിച്ചിട്ടുണ്ട്. മംഗളൂരുവിൽ നിന്നു തിരുവനന്തപുരത്തേക്ക് ഇന്നും തിരുവന്തപുരത്തു നിന്ന് മംഗളൂരുവിലേക്ക് നാളെയും ഒന്നു വീതം സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തും. വിഷുവിനു ശേഷം മടങ്ങുന്നവരുടെ സൗകര്യാർത്ഥം ഏപ്രിൽ 15നു മംഗളൂരുവിൽ നിന്നു പാലക്കാട് വഴി ചെന്നൈയിലേക്കും സ്പെഷ്യൽ ട്രെയിൻ അനുവദിച്ചിട്ടുണ്ട്.

1. മംഗളൂരു-തിരുവനന്തപുരം ഫെസ്റ്റിവൽ സ്പെഷ്യൽ(06041): ഇന്ന് വൈകുന്നേരം ആറ് മണിക്ക് മംഗളൂരു ജംഗ്ഷനിൽ നിന്നു പുറപ്പെട്ട് നാളെ രാവിലെ 6.30നു തിരുവനന്തപുരത്തെത്തും.

2. തിരുവനന്തപുരം-മംഗളൂരു(06042) ഫെസ്റ്റിവൽ സ്പെഷ്യൽ: നാളെ(ഏപ്രിൽ 12) രാവിലെ 8.30നു തിരുവനന്തപുരത്തു നിന്ന് പുറപ്പെട്ട് രാത്രി 8.45നു മംഗളൂരുവിലെത്തും.

- രണ്ട് എ.സി ടു-ടയർ,​ രണ്ട് എ.സി ത്രീ-ടയർ കോച്ചുകളും 10 സ്ലീപ്പർ ക്ലാസ് കോച്ചുകളും നാല് സെക്കൻഡ് ക്ലാസ് ജനറൽ കോച്ചുകളും രണ്ട് സെക്കൻഡ് ക്ലാസ് കോച്ച് കം ലഗ്ഗേജ് ബ്രേക്ക് വാൻ കോച്ചുകളുമാണ് ട്രെയിനിലുള്ളത്.

3. മംഗളൂരു-ചെന്നൈ എഗ്‌മോർ ഫെസ്റ്റിവൽ സ്പെഷ്യൽ(06154) ട്രെയിൻ ഏപ്രിൽ 15നു വൈകുന്നേരം നാലിന് മംഗളൂരുവിൽ നിന്നു പുറപ്പെട്ട് പിറ്റേന്ന് രാവിലെ 10.45നു ചെന്നൈയിലെത്തും. കേരളത്തിൽ കാസർകോട്, കാഞ്ഞങ്ങാട്, പയ്യന്നൂർ, കണ്ണൂർ, തലശ്ശേരി, വടകര, കോഴിക്കോട്, തിരൂർ, ഷൊർണൂർ, പാലക്കാട് എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്. രണ്ട് എ.സി ടു-ടയർ, രണ്ട് എ.സി ത്രീ-ടയർ കോച്ചുകളും 10 സ്ലീപ്പർ ക്ലാസ് കോച്ചുകളും നാല് സെക്കൻഡ് ക്ലാസ് ജനറൽ കോച്ചുകളും രണ്ട് സെക്കൻഡ് ക്ലാസ് കോച്ച് കം ലഗ്ഗേജ് ബ്രേക്ക് വാൻ കോച്ചുകളുമാണ് ട്രെയിനിലുള്ളത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PALAKKAD, RAILWAY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL