തിരുവനന്തപുരം : പൂജാ അവധിയോടനുബന്ധിച്ചുള്ള യാത്രക്കാരുടെ തിരക്ക് പ്രമാണിച്ച് ദക്ഷിണ റെയിൽവേ കൂടുതൽ സ്പെഷ്യൽ ട്രെയിനുകളോടിക്കും. തിരുവനന്തപുരം നോർത്ത് - മംഗളുരു ജംഗ്ഷൻ സ്പെഷ്യൽ (06155) 20ന് രാത്രി 7. 40ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 9ന് മംഗളുരു ജംഗ്ഷനിൽ എത്തും. മടക്ക ട്രെയിൻ (06156) 21ന് രാവിലെ 10.15ന് പുറപ്പെട്ട് രാത്രി 11.45ന് തിരുവനന്തപുരം നോർത്തിൽ എത്തും. ആലപ്പുഴ വഴിയാണ് സർവീസ്. രണ്ട് സെക്കൻഡ് എസി, മൂന്ന് തേഡ് എ.സി, മൂന്ന് തേഡ് എ.സി ഇക്കോണി, സ്ലീപ്പർ -6, ജനറൽ 4 എന്നിങ്ങനെയാണ് ട്രെയിനിലെ കോച്ചുകൾ.
തിരുവനന്തപുരം നോർത്ത് - ചെന്നൈ താംബരം സ്പെഷ്യൽ 20ന് രാത്രി 8ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 11ന് താംബരത്ത് എത്തും. മടക്ക ട്രെയിൻ (06163) 21ന് ഉച്ചയ്ക്ക് 2ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 5ന് തിരുവനന്തപുരം നോർത്തിൽ എത്തും. നാഗർകോവിൽ, മധുര, വില്ലുപുരം വഴിയാണ് സർവീസ്, കോച്ചുകൾ : തേഡ് എ.സി: 16, സ്ലീപ്പർ -2, ജനറൽ-1. ട്രെയിനുകളിൽ റിസർവേഷൻ ആരംഭിച്ചു.
Southern Railway announced additional special trains to manage passenger rush during Pooja holidays. Services include Thiruvananthapuram North to Mangaluru Junction and Thiruvananthapuram North to Chennai Tambaram. These special trains will operate on September 20th and 21st, with return journeys scheduled accordingly. Reservations for these services have commenced, providing commuters with expanded travel options during the festive period.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |