SignIn
Kerala Kaumudi Online
Tuesday, 26 May 2026 5.18 PM IST

വി.ബി.എസ് സമാപിച്ചു

vbs
ചാലിശേരി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ നടന്ന ജെ. എസ് വി.ബി.എസ് റാലി.

പട്ടാമ്പി: ചാലിശേരി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിക്ക് കീഴിൽ എ.പി.പി.എം സൺഡേ സ്‌കൂളിന്റെ നേതൃത്വത്തിൽ നടന്ന വെക്കേഷൻ ബൈബിൾ സ്‌കൂൾ വർണാഭമായ റാലിയോടെ സമാപിച്ചു. ശോഭയും കാന്തിയും അണിയുക എന്ന ചിന്താവിഷയത്തെ ആസ്പദമാക്കി ഒരാഴ്ച നീണ്ടുനിന്ന ജെ.എസ് വി.ബി.എസിൽ സംഗീതം, ബൈബിൾ പഠനം, അലങ്കാരദിനം, സ്‌പോർട്സ് ദിനം, ദാന ർപ്പണം, ലഹരി വിരുദ്ധ പ്രതിജ്ഞ, വിനോദയാത്ര എന്നിവ ഉണ്ടായി. സമാപന സമ്മേളനം വികാരി ഫാ. അബ്രഹാം യാക്കോബ് പുവ്വത്ത് മണ്ണിൽ ഉദ്ഘാടനം ചെയ്തു. വി.ബി.എസ് ഡയറക്ടർ ഷീന മിൽട്ടൺ അദ്ധ്യക്ഷയായി. ട്രസ്റ്റി സി.യു.ശലമോൻ, സെക്രട്ടറി ടൈറ്റസ് ഡേവീഡ്, സൺഡേ സ്‌കൂൾ എച്ച്.എം കെ.സി.ആന്റണി, അദ്ധ്യാപകരായ ലൂസി ചെറിയാൻ, ജോളി സണ്ണി, ജിനു ബിനു, നൈമ ജുവൽ, അലീന ലിജോ, ആൻമരിയ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PALAKKAD, CHURCH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL