
പാലക്കാട്: കെ.എസ്.ആർ.ടി.സി ബസിൽ കടത്താൻ ശ്രമിച്ച എം.ഡി.എം.എ പിടികൂടി. ബസിലെ യാത്രക്കാരനായ തൃശൂർ പുതൂർ സ്വദേശി റെനിൽ രാജനാണ് പിടിയിലായത്. ഇയാളിൽനിന്ന് 538 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. പ്രതി കോയമ്പത്തൂരിൽ നിന്ന് വിൽപ്പനക്കായാണ് ലഹരിമരുന്ന് വാങ്ങിയത്. കോയമ്പത്തൂരിൽ നിന്ന് എറണാകുളത്തേക്ക് പോകുന്ന ബസിലായിരുന്നു ഇയാൾ ഉണ്ടായിരുന്നത്. വാളയാർ പാമ്പാംപള്ളത്തുള്ള ടോൾ പ്ലാസയിൽ നടത്തിയ പതിവ് പരിശോധനയിലാണ് എം.ഡി.എം.എ കണ്ടെടുത്തത്. പിടിച്ചെടുത്ത ലഹരി മരുന്നിന് വിപണിയിൽ ഒന്നരക്കോടി രൂപയിൽ അധികം വില വരും. ജില്ലയിൽ നിന്ന് ഈ വർഷം പിടിച്ചെടുക്കുന്ന ഏറ്റവും വലിയ ലഹരി വേട്ടയാണിത്. അതുകൊണ്ടുതന്നെ പ്രതിക്ക് പിന്നിൽ വലിയൊരു ഗ്രൂപ്പ് ഉള്ളതായി സംശയിക്കുന്നുണ്ടെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. കൂടുതൽ അന്വേഷണവും ഇതിനെക്കുറിച്ച് നടക്കും. പ്രതി റെനിൽ രാജേന്ദ്രൻ ആദ്യമായാണ് എക്‌സൈസിന്റെ വലയിൽ പെടുന്നത്. അതുകൊണ്ടുതന്നെ ഇയാൾക്കെതിരെ മറ്റു കേസുകൾ നിലവിലുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.
പ്രതിക്ക് ഗോവയിലെ ചൂതാട്ട കേന്ദ്രങ്ങളുമായി ബന്ധമുണ്ട്. കഴിഞ്ഞവർഷം പിടിച്ചെടുത്ത ഒരു കിലോ എം.ഡി.എം.എയാണ് ജില്ലയിലെ ഏറ്റവും വലിയ ലഹരി വേട്ട. സർക്കിൾ ഇൻസ്‌പെക്ടർ അജയകുമാറിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ സിവിൽ എക്‌സൈസ് ഓഫീസർമാരായ രജിത്, തൗഫീഖ്, ഹരികൃഷ്ണൻ, സുബിൻ രാജ്, അനീഷ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |