
ശ്രീകൃഷ്ണപുരം: മഴക്കാലപൂർവ്വ ശുചീകരണ പരിപാടിയുടെ ഭാഗമായി ഗ്രാമ പഞ്ചായത്ത് നടപ്പിലാക്കിയ 'മഴയെത്തും മുമ്പേ 'കാമ്പെയിൻ പ്രവർത്തനങ്ങളുടെ ഭാഗമായി തയ്യാറാക്കിയ പ്രവർത്തന റിപ്പോർട്ട് ജില്ലാ അധികൃതർക്ക് കൈമാറി. ജില്ലാ പ്രോഗ്രാം ഓഫീസർ ഡോ.രാജലക്ഷ്മിക്ക് ശ്രീകൃഷ്ണപുരം കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.എച്ച്.സന്ധ്യ റിപ്പോർട്ട് കൈമാറി. കടമ്പഴിപ്പുറത്ത് നടന്ന പരിപാടിയിൽ ബ്ലോക്ക് മെഡിക്കൽ ഓഫീസർഡോ.സുരേഷ്, ഹെൽത്ത് സൂപ്പർ വൈസർ പി.രജനി, ജെ.എച്ച്.ഐ എം.എൻ.ഗോപാലകൃഷ്ണൻ, ജെ.പി.എച്ച്.എൻ ദേവിക എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |