ചിറ്റൂർ: കാട്ടുപന്നി ശല്യം രൂക്ഷമായതോടെ എലപ്പുള്ളി പഞ്ചായത്തിൽ കൃഷിനാശം പതിവായ മേഖലകളിൽ ഷൂട്ടറുടെ സഹായത്തോടെ കാട്ടുപന്നികളെ വെടിവച്ച് കൊന്നു. ചേരുംകാട്, പള്ളവക്കാട്, ഗൂവക്കാരാമശ്ശേരി പ്രദേശങ്ങളിലായി കഴിഞ്ഞ ദിവസം രാത്രി മാത്രം 15 കാട്ടുപന്നികളെയാണ് ഷൂട്ടർ മുഹമ്മദ് അലിയുടെ നേതൃത്വത്തിൽ വെടിവച്ച് കൊന്നത്. വാർഡ് അംഗങ്ങൾ, കർഷക സംഘടനാ പ്രവർത്തകർ, പ്രദേശവാസികൾ എന്നിവരുടെ നേതൃത്വത്തിലാണ് നടപടികൾ നടപ്പാക്കിയത്. വനംവകുപ്പിന്റെ നിർദേശപ്രകാരം കാട്ടുപന്നികളെ കൃഷിയിടങ്ങളിൽ തന്നെ സംസ്കരിച്ചു. കാട്ടുപന്നി ശല്യം മൂലം പ്രദേശത്തെ നെൽകൃഷിക്കും വാഴക്കൃഷിക്കും വ്യാപക നാശനഷ്ടമാണ് നേരിട്ടിരുന്നത്. ഇതേത്തുടർന്നാണ് പഞ്ചായത്ത് ഇടപെട്ട് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |