SignIn
Kerala Kaumudi Online
Tuesday, 11 August 2026 2.21 AM IST

ചിറ്റൂർ ബ്ലോക്കിൽ നിലക്കടല കൃഷി വ്യാപിപ്പിക്കുന്നു

nut

ചിറ്റൂർ: നാഷണൽ മിഷൻ ഓൺ എഡിബിൾ ഓയിൽസ്-ഓയിൽസീഡ്‌സ് (എൻ.എം.ഇ.ഒ.ഒ.എസ്) പദ്ധതിയുടെ ഭാഗമായി ചിറ്റൂർ ബ്ലോക്കിൽ 230 ഹെക്ടർ പ്രദേശത്ത് നിലക്കടല കൃഷി വ്യാപിപ്പിക്കുന്നതിന് വിപുലമായ പദ്ധതി നടപ്പാക്കുന്നു. എരുത്തേമ്പതി, വടകരപ്പതി, കൊഴിഞ്ഞാമ്പാറ, പെരുമാട്ടി, എലപ്പുള്ളി കൃഷിഭവനുകളുടെ പരിധിയിലാണ് പദ്ധതി നടപ്പാക്കുന്നത്.

എരുത്തേമ്പതി, വടകരപ്പതി, കൊഴിഞ്ഞാമ്പാറ എന്നിവിടങ്ങളിൽ ബ്രീഡർ വിത്തുകൾ ഉപയോഗിച്ച് മൂന്ന് ഹെക്ടറിൽ മാതൃകാ കൃഷിത്തോട്ടങ്ങൾ ( ബ്ലോക്ക് ഡെമോൺ സ്‌ട്രേഷൻ) ഒരുക്കും. കൂടാതെ 210 കർഷകർക്ക് ഏഴ് ബാച്ചുകളിലായി പ്രത്യേക പരിശീലന പരിപാടികളും സംഘടിപ്പിക്കും.

കൃഷിഭൂമിയുടെ ഫലഭൂയിഷ്ഠത ഉറപ്പാക്കാൻ സോയിൽ ഹെൽത്ത് കാർഡുകളും കൃഷി മാപ്പർ സേവനങ്ങളും ലഭ്യമാക്കും. ഇതിനായി കൃഷിസഖി, സ്വയംസഹായ സംഘങ്ങൾ എന്നിവരുടെ സേവനവും പ്രയോജനപ്പെടുത്തും.

വിത്തുകൾ സൗജന്യം
പദ്ധതിയുടെ ഭാഗമായി 161 ക്വിന്റൽ സർട്ടിഫൈഡ് നിലക്കടല വിത്തുകൾ കർഷകർക്ക് സൗജന്യമായി വിതരണം ചെയ്യും

ഹെക്ടറിന് 11,400 രൂപ നിരക്കിൽ ആകെ 18.35 ലക്ഷം രൂപയുടെ വിത്തുകളാണ് വിതരണം ചെയ്യുന്നത്.

ഖാദ്രി ലെപാക്ഷി, വി.ആർ.ഐ 10, ടി.എം.വി 14, ടി.സി.ജി.എസ് 1694 എന്നീ ഉയർന്ന വിളവ് നൽകുന്ന ഇനങ്ങൾ ലഭ്യമാക്കും

ഒരു കർഷകന് പരമാവധി ഒരു ഹെക്ടർ വരെ വിത്ത് സൗജന്യമായി ലഭിക്കും

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, NUT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL