SignIn
Kerala Kaumudi Online
Wednesday, 07 October 2026 11.36 AM IST

'ദയവായി ഉറങ്ങരുത്, ഞങ്ങൾക്ക് നിങ്ങളെ ആവശ്യമുണ്ട്'; ആ 45 മിനിറ്റ് നിർണായകമായി, സ്മിത് മച്ചാറിന്റെ ജീവൻ രക്ഷിച്ച ഡോക്ടർ പറയുന്നു

smith
ക്യാപ്റ്റൻ സ്മിത് മച്ചാർ

ദുബായ്: 180ഓളം യാത്രക്കാരുമായി ടെൽ അവീവിലേക്ക് പറന്ന ഫ്‌ളൈ ദുബായ് വിമാനത്തിൽ ഒമാൻ സ്വദേശിയായ സഹപൈലറ്റ് നടത്തിയ ഭീകരാക്രമണ ശ്രമത്തിൽ ഞെട്ടിയിരിക്കുകയാണ് ലോകം. പ്രാർത്ഥിക്കാൻ എന്ന വ്യാജേന എഴുന്നേറ്റ് യാതൊരു പ്രകോപനവുമില്ലാതെ ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ക്രൂ ആക്സ് കൊണ്ട് ആക്രമിക്കുകയും വിമാനം തകർക്കാൻ ശ്രമിക്കുകയുമായിരുന്നു. എന്നാൽ സ്മിത് മച്ചാറിന്റെ സമയോചിതമായ ഇടപെടലിനെത്തുടർന്ന് വലിയ ദുരന്തം ഒഴിവാകുകയായിരുന്നു.

സഹപലൈറ്റിന്റെ ആക്രമണത്തിൽ സ്മിത് മച്ചാറിന്റെ തലയ്ക്കും കഴുത്തിനും കൈകൾക്കും ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റ പൈലറ്റ് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്. പരിക്കേറ്റ ക്യാപ്റ്റന്റെ ജീവൻ നിലനിർത്താൻ അദ്ദേഹം 45 മിനിറ്റോളമാണ് ചെലവഴിച്ചത്. 'ദയവായി ഉറങ്ങരുത്, ഞങ്ങൾക്ക് നിങ്ങളെ ആവശ്യമുണ്ട്'- എന്നായിരുന്നു ഡോ. ഷുത്ത മുസായേവ് പരിക്കേറ്റ ക്യാപ്റ്റനോട് ആവർത്തിച്ചു പറഞ്ഞുകൊണ്ടിരുന്നത്.

ആ സമയത്ത് വിമാനത്തിലുണ്ടായിരുന്ന ഏക ഡോക്ടറാണ് മുസേവ്. കൊക്പീറ്റിലെ നിലവിളികേട്ടാണ് അദ്ദേഹം മച്ചാറിനെ സഹായിക്കാൻ എത്തിയത്. അക്രമിയെ നിയന്ത്രിച്ച ശേഷം രക്തസ്രാവം നിയന്ത്രിക്കാനും ക്യാപ്റ്റന്റെ നില ഭദ്രമാക്കാനും അദ്ദേഹം ശ്രമിച്ചു. ഒരു ഘട്ടത്തിൽ ക്യാപ്റ്റന്റെ നാഡിമിടിപ്പ് അപകടകരമാംവിധം താഴ്ന്നുപോയിരുന്നു.

'അയാൾക്ക് വളരെ വളരെ ആഴത്തിലുള്ള മുറിവുകളുണ്ടായിരുന്നു, ഞങ്ങൾക്ക് ധാരാളം ഐസ് പായ്ക്കറ്റുകൾ ആവശ്യമായിരുന്നു. രക്തസ്രാവം പരിശോധിക്കാൻ ഞാൻ ടീഷർട്ട് തുറക്കുമ്പോഴെല്ലാം അതിൽ നിന്ന് കൂടുതൽ രക്തസ്രാവമുണ്ടാകും. അതിനാൽ ഞാൻ ശക്തമായി അമർത്താതെ ഐസ് ഉപയോഗിച്ചു. 45 മിനിറ്റിലുടനീളം ഞാൻ ശ്രമം തുടർന്നു. ഞാൻ അദ്ദേഹത്തോട് പറഞ്ഞു നിങ്ങൾ ദയവായി ഉറങ്ങരുത്, ഞങ്ങൾക്ക് നിങ്ങളെ വേണം. നിങ്ങൾക്ക് എത്ര കുട്ടികളുണ്ടെന്ന് ഞാൻ ചോദിച്ചു, അവരുടെ പേരുകൾ. ഞാൻ അദ്ദേഹത്തോട് പറഞ്ഞുകൊണ്ടിരുന്നു, 'ഭയപ്പെടേണ്ട, നീ നിന്റെ കുടുംബത്തിലേക്ക് മടങ്ങും'- ഡോക്ടർ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SMITH MACHAR, SMITH MACHAR DOCTOR, DOCTOR SAVES LIFE, 45 MINUTES CRITICAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360