
പട്ടാമ്പി: സംസ്ഥാന സർക്കാർ നടത്തുന്ന 'ഓപ്പറേഷൻ തൂഫാന്' പിന്തുണ പ്രഖ്യാപിച്ച് ലഹരിവിമുക്ത കേരളത്തിനായി മുജാഹിദ് സ്റ്റുഡന്റ്‌സ് മൂവ്‌മെന്റ് (എം.എസ്.എം) പ്രഖ്യാപിച്ച 'ഇൻതിഹ2026 തൂഫാനൊപ്പം ലഹരിക്കെതിരെ' കാമ്പയിന്റെ ഭാഗമായി എം.എസ്.എം പെരിങ്ങോട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പെരിങ്ങോട് അൽമദ്രസത്തു സലഫിയ്യ വിദ്യാർത്ഥികൾ ലഹരിവിരുദ്ധ റാലി നടത്തി. പെരിങ്ങോട് സെന്ററിൽ നടന്ന പരിപാടി മദ്രസ സദർ മുദരിസ് മുഹമ്മദ് മുഹ്‌സിൻ മൗലവി മങ്കട ഉദ്ഘാടനം നിർവഹിച്ചു.
ബഷീർ വാവനൂർ, വിദ്യാർത്ഥികളായ മുഹമ്മദ് ഫൈസാൻ സി, ഐഷ സമ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |