SignIn
Kerala Kaumudi Online
Wednesday, 23 September 2026 4.17 AM IST

സംരക്ഷണ ഭിത്തികൾ തകർന്ന് കൊമ്പംകല്ല് പാലം

bridge
കൊമ്പംകല്ല് പാലത്തിന്റെ സംരക്ഷണഭിത്തി തകർന്ന നിലയിൽ.

മണ്ണാർക്കാട്: സ്‌കൂൾ ബസുകളടക്കം വലുതും ചെറുതുമായ നിരവധി വാഹനങ്ങൾ ദിവസേന കടന്നുപോകുന്ന കൊമ്പംകല്ല് പാലത്തിന്റെ അടിഭാഗം തകർന്ന നിലയിൽ. അലനല്ലൂർ, എടപ്പറ്റ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കൊമ്പംകല്ല് പാലത്തിന്റെ സംരക്ഷണഭിത്തികളാണ് തകർന്നു അപകട ഭീഷണി ഉയർത്തുന്നത്.
പാലത്തിന്റെ സ്ലാബിന്റെ ഒരു ഭാഗത്തെ സംരക്ഷണ ഭിത്തി രണ്ട് വർ ഷം മുൻപു തകർന്നതാണ്. അന്ന് അധികൃതർ എത്തി പാലം ഗതാഗതയോഗ്യമല്ലെന്നു സ്ഥിരീകരിക്കുകയും പുതിയ പാലം നിർമ്മിക്കുന്നതിന് എസ്റ്റിമേറ്റ് തയ്യാറാക്കുകയും ചെയ്‌തെങ്കിലും ഇതു താൽക്കാലികമായി നന്നാക്കുകയോ പുതിയതു നിർമ്മിക്കുകയോ ചെയ്തില്ല. ഇപ്പോൾ എതിർവശത്തും സമാനരീതിയിൽ സംരക്ഷണ ഭിത്തി തകർന്നതോടെ പാലം ഏതു നി മിഷവും തകരുമെന്ന അവസ്ഥയിലാണ്. വലിയ വാഹനങ്ങൾ ഇതുവഴി കടന്നുപോകുന്നതു ഏറെ ഭീതിയോടെയാണ്. 1990ലാണു വലിയറ തോടിനു കുറുകെ 6 മീറ്റർ നീളത്തിൽ പാലം പണിതത്. വെള്ളിയഞ്ചേരി, മേലാറ്റൂർ, എടത്തനാട്ടുകര ഭാഗങ്ങളിലെ സ്‌കൂൾ ബസുകളും വെള്ളിയഞ്ചേരി, എടപ്പറ്റ ഭാഗങ്ങളിലേക്കുള്ള ചരക്കുവാഹനങ്ങളും ഉൾപ്പെടെ കടന്നുപോകുന്ന വഴിയാണിത്. പാലം ഗതാഗതയോഗ്യമല്ലെന്നു കണ്ടെത്തിയതോടെ കുറച്ചു നാൾ വലിയ വാഹനങ്ങളും സ്‌കൂൾ ബസുകളും ഇതുവഴി കടന്നുപോകുന്നത് ഒഴിവാക്കിയെങ്കിലും പിന്നീട് ഓടിത്തുടങ്ങി. വലിയ അപകടം സംഭവിക്കുന്നതിനു മുമ്പ് പുതിയ പാലം പണിയാനുള്ള നടപടികൾ സ്വീകരിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.

പാലത്തിന്റെ അപകടാവസ്ഥയെക്കുറിച്ച് എം.പി, എം.എൽ.എ, പഞ്ചായത്തധികൃതർ തുടങ്ങിയവർക്ക് പരാതികൾ നൽകിയിട്ടുണ്ട്. അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ വലിയ അപകടം ഉണ്ടാകാവുന്ന സാഹചര്യമാണ്.

മുഹമ്മദ് മുസ്തഫ, പ്രദേശവാസി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, ROAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL