SignIn
Kerala Kaumudi Online
Thursday, 17 September 2026 7.52 AM IST

മെസിയുടെ പേരിൽ കോടികളുടെ തട്ടിപ്പ്; 20 മണിക്കൂർ നീണ്ട റെയ്ഡ് അവസാനിച്ചു, രേഖകളും മെമ്മറി കാർഡുകളും കസ്റ്റഡിയിൽ

police

പൊലീസ് സംഘം റിപ്പോർട്ടർ ചാനൽ ഓഫീസിൽ പരിശോധന നടത്തിയപ്പോൾ

കൊച്ചി: ഫുട്ബോൾ ഇതിഹാസം മെസിയുടെ പേരിൽ കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന കേസിൽ കളമശ്ശേരിയിലെ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയിൽ നിന്ന് നിരവധി രേഖകൾ പിടിച്ചെടുത്തെന്ന് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി). മെമ്മറി കാർഡുകളും കലൂർ സ്റ്റേഡിയവുമായി ബന്ധപ്പെട്ട രേഖകളും പൊലീസ് കസ്റ്റഡിയിലെടുത്തു. 20 മണിക്കൂർ നീണ്ട റെയ്ഡിനിടെ 6300 അമേരിക്കൻ ഡോളറും കണ്ടെത്തി.

അഗസ്റ്റിൻ സഹോദരന്മാരുടെ കൊച്ചിയിലെ ഫ്ലാറ്റുകൾ,പരസ്യകമ്പനിയായ ഗോട്ട് ആഡിന്റെ ഓഫീസ്, വയനാട്ടിലെ തറവാട്ടു വീട് എന്നിവിടങ്ങളിൽ ഒരേസമയമായിരുന്നു പരിശോധന. മാനേജിംഗ് എഡിറ്റർ ആന്റോ അഗസ്റ്റിൻ ഒന്നാം പ്രതിയും റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി രണ്ടാം പ്രതിയുമാണ്.വഞ്ചന, തട്ടിപ്പ്, ഗൂഢാലോചന എന്നിവയാണ് കുറ്റങ്ങൾ. പ്രാഥമിക അന്വേഷണത്തെ തുടർന്ന് എസ്.ഐ.ടി അംഗമായ പി. വിക്രമന്റെ പരാതിയിലാണ് കേസ്.

എ ഡി ജി പി പി വിജയന്റെ നേതൃത്വത്തിലുള്ള എസ്ഐടിയിലെ ഓഫീസർകൂടിയായ തൃക്കാക്കര അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ ബിനോയ് ചന്ദ്രന്റെ സംഘമാണ് റെയ്ഡ് നടത്തിയത്. ബിനോയ് ചന്ദ്രന്റെ നേതൃത്വത്തിൽ ചാനൽ ഓഫീസിൽ എത്തിയപ്പോൾ, മറ്റു സംഘങ്ങൾ ഫ്ളാറ്റുകളിലും പരസ്യകമ്പനിയിലും റെയ്ഡ് നടത്തി.

ആന്റോയും മറ്റും 2024 ഡിസംബർ മുതൽ ഗൂഢാലോചന നടത്തി. വ്യാജവും നിയമവിരുദ്ധവുമായ വ്യവസ്ഥകൾ അർജന്റീന ഫുട്ബാൾ അസോസിയേഷനുമായി ഉണ്ടാക്കിയ കരാറിൽ എഴുതിച്ചേർത്ത് സർക്കാരിനെയും മറ്റുള്ളവരെയും വഞ്ചിക്കുകയും അന്യായലാഭം ഉണ്ടാക്കുകയും ചെയ്തു തുടങ്ങിയ കുറ്റങ്ങളാണ് എഫ്ഐആറിലുള്ളത്.

English Summary

A 20-hour search conducted by the Special Investigation Team (SIT) at the Reporter Broadcasting Company in Kalamassery has ended in connection with an alleged financial fraud involving the name of football legend Lionel Messi. Police seized several documents, memory cards and records related to Kaloor Stadium. The SIT also recovered $6,300 during the searches conducted simultaneously at multiple locations linked to the Augustine brothers.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MESSI FRAUD CASE, REPORTER BROADCASTING COMPANY, SIT RAID, ANTO AUGUSTIN, KALOOR STADIUM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA