കൊല്ലങ്കോട്: ശ്രീനാരായണ എഡ്യുക്കേഷണൽ ആൻഡ് ചാരിറ്റബിൾ സൊസൈറ്റി വാർഷിക പൊതുയോഗം കൊല്ലങ്കോട് ശ്രീനാരായണ പബ്ലിക്ക് സ്‌കൂളിൽ നടന്നു. സൊസൈറ്റി പ്രസിഡന്റ് ആർ.അരവിന്ദാക്ഷൻ അദ്ധ്യക്ഷത വഹിച്ചു. ഗുരുസ്മരണയോടെ ആരംഭിച്ച ചടങ്ങിൽ ജോയിന്റ് സെക്രട്ടറി എസ്.രമേഷ് സ്വാഗതം പറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വർഷത്തെ പ്രവർത്തന റിപ്പോർട്ടും കണക്കുകളും ഓഡിറ്റ് റിപ്പോർട്ടും സെക്രട്ടറി ജി.വിൻസെന്റ് അവതരിപ്പിച്ചു. പൊതുയോഗം കണക്കുകൾ ഐക്യകണ്‌ഠേന അംഗീകരിച്ചു.2026-27 വർഷത്തേക്കുള്ള വികസന പദ്ധതികളും ബഡ്ജറ്റും എക്സിക്യൂട്ടീവ് ഡയറക്ടർ എം.രാധാകൃഷ്ണൻ അവതരിപ്പിച്ചു. വിദ്യാഭ്യാസ, ചാരിറ്റി മേഖലകളിൽ സൊസൈറ്റിയുടെ പ്രവർത്തനം വ്യാപിപ്പിക്കാൻ യോഗം തീരുമാനിച്ചു. ട്രഷറർ കെ.ദേവദാസ് നന്ദി രേഖപ്പെടുത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |