
കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ ഈ അദ്ധ്യയന വർഷം (2026-27 ജൂലായ്- ആഗസ്റ്റ് സെഷൻ) അഡ്മിഷൻ നേടിയ പഠിതാക്കൾക്ക് നിലവിൽ രജിസ്റ്റർ ചെയ്ത പ്രോഗ്രാം മാറ്റി മറ്റ് പ്രോഗ്രാമുകൾ തിരഞ്ഞെടുക്കാൻ അവസരം. നാലുവർഷ ബിരുദം, മൂന്നുവർഷ ബിരുദം, ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിൽ അഡ്മിഷൻ നേടിയവർക്ക് സൗകര്യം പ്രയോജനപ്പെടുത്താം.
യൂണിവേഴ്സിറ്റിയുടെ സ്റ്റുഡന്റ്സ് പോർട്ടൽ (www.erp.sgou.ac.in) മുഖേനയാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി 15. 250 രൂപ ഫീസ് അടയ്ക്കണം. ഭിന്നശേഷിക്കാർ, ഇ- ഗ്രാൻഡ്സ് സ്കോളർഷിപ്പ്, സ്പോൺസർഷിപ്പ് ആനുകൂല്യമുള്ള പഠിതാക്കൾക്കും ഫീസ് ബാധകമാണ്.
മുമ്പ് അപേക്ഷിച്ച പ്രോഗ്രാമിന്റെ പഠന സാമഗ്രികൾ ലഭിച്ചിട്ടുണ്ടെങ്കിൽ, വിവരം യൂണിവേഴ്സിറ്റിയെ അറിയിക്കണം. പഠന സാമഗ്രികൾ സ്വന്തം ചെലവിൽ യൂണിവേഴ്സിറ്റിയിലേക്ക് തിരിച്ചയയ്ക്കണം. ഇതിനുശേഷമേ പുതിയ പഠന സാമഗ്രികൾ അയയ്ക്കുകയുള്ളൂ.
മൂന്നുവർഷ യു.ജി ബിരുദ പ്രോഗ്രാമിൽ നിന്ന് നാലുവർഷ ബിരുദ പ്രോഗ്രാമിലേക്ക് മാറ്റം ആഗ്രഹിക്കുന്ന പഠിതാക്കൾ പ്രോഗ്രാം മാറ്റത്തിന് അപേക്ഷിക്കുന്നതിനോടൊപ്പം ഹിസ്റ്റോറിക്കൽ ടൂറിസം, കമ്പ്യൂട്ടർ സിസ്റ്റം ആൻഡ് ഇന്റർനെറ്റ് ടെക്നോളജീസ്, ലീഗൽ ലിട്രസ് എന്നിവയിൽ ഏതെങ്കിലും മൾട്ടി-ഡിസിപ്ലിനറി കോഴ്സ് തിരഞ്ഞെടുത്ത് ഒന്നാം സെമസ്റ്റർ രജിസ്ട്രേഷൻ പൂർത്തിയാക്കണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |