SignIn
Kerala Kaumudi Online
Monday, 21 September 2026 3.30 PM IST

മണിമലയാറ്റിൽ യുവാവിനെ കാണാതായി

mungi

തിരുവല്ല : മണിമലയാറ്റിൽ കാൽവഴുതി വെള്ളത്തിൽ വീണ യുവാവിനെ കാണാതായി. ഇരവിപേരൂർ ഒന്നാം വാർഡ് പ്രി​യ മഹലിൽ സോമശേഖരൻ നായരുടെ മകൻ പ്രദീപ് എസ്.നായരെ (47) ആണ് കാണാതായത്. ഇന്നലെ ഉച്ചയ്ക്ക് 1.45ന് വള്ളംകുളം പൂവപ്പുഴ കടവിലാണ് സംഭവം. ബൈക്കിലെത്തിയ പ്രദീപ് മുഖം കഴുകാനിറങ്ങിയപ്പോൾ കാൽവഴുതി വെള്ളത്തിൽ വീഴുകയായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. തുടർന്ന് തിരുവല്ലയിൽ നിന്ന് ഫയർഫോഴ്‌സും പത്തനംതിട്ടയിൽ നിന്ന് സ്‌കൂബാ ഡൈവിംഗ് ടീമും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഒഴുക്ക് വൈകിട്ട് ആറുവരെ സംഘം തെരച്ചിൽ തുടർന്നെങ്കിലും ആളെ കണ്ടെത്താനായില്ല. ഇന്ന് രാവിലെ മുതൽ വീണ്ടും തെരച്ചിൽ തുടരുമെന്ന് ഫയർഫോഴ്‌സ് അധികൃതർ പറഞ്ഞു. തിരുവല്ല പൊലീസും സ്ഥലത്തെത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL