SignIn
Kerala Kaumudi Online
Friday, 23 October 2026 3.02 AM IST

പ്രമാടം കുടിവെള്ള പദ്ധതി, തടയണ നിർമ്മിക്കാൻ ശാസ്ത്രീയ പഠനം

thada

പ്രമാടം : പ്രമാടം കുടിവെള്ള പദ്ധതിയുടെ വിപുലീകരണത്തിനായി അച്ചൻകോവിലാറ്റിലെ വ്യാഴി കടവിൽ പുതിയ തടയണ നിർമ്മിക്കുന്നതിന് ശാസ്ത്രീയ പഠനം നടത്തും. റിവർ മാനേജ്മെന്റ് കമ്മിറ്റിയുടെ മേൽനോട്ടത്തിൽ വിദഗ്ദ്ധ സംഘം പഠനം നടത്തി നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും നടപടികൾ. വ്യാഴി കടവിൽ മൈനർ ഇറിഗേഷൻ വകുപ്പിന്റെ പമ്പിംഗ് സ്റ്റേഷന് താഴെയാണ് തടയണയ്ക്കുള്ള സ്ഥലം കണ്ടെത്തിയിരിക്കുന്നത്. ഇപ്പോൾ മറൂർ വെട്ടിക്കാലിൽപടി പമ്പ് ഹൗസിൽ നിന്നാണ് പമ്പിംഗ്. വ്യാഴിയിൽ തടയണ നിർമ്മിക്കുന്നതോടെ ഇവിടെ നിന്ന് പമ്പിംഗ് തുടങ്ങാൻ കഴിയും. വേനൽ കാലത്ത് കുടിവെള്ളക്ഷാമം അതിരൂക്ഷമാകുന്ന പഞ്ചായത്താണ് പ്രമാടം. അച്ചൻകോവിലാ​റ്റിലെ മറൂർ ശുദ്ധജല വിതരണ പദ്ധതിയിൽ നിന്നുള്ള ജല വിതരണത്തിന്റെ പ്രയോജനം ജനങ്ങൾക്ക് ആവശ്യാനുസരണം ലഭിക്കാറില്ല. ഇതേ തുടർന്നാണ് വ്യാഴി കടവിൽ തടയണ നിർമ്മിച്ച് പമ്പിംഗ് കൂടുതൽ കാര്യക്ഷമമാക്കാൻ തീരുമാനിച്ചത്.

പ്രമാടം കുടിവെള്ള പദ്ധതി ഇങ്ങനെ,

പദ്ധതി ചെലവ് : 102.8 കോടി രൂപ,

തടയണയും കിണറും നിർമ്മിക്കും,

ഉയർന്ന പ്രദേശങ്ങളായ കുളപ്പാറ, നെടുംപാറ, പടപ്പുപാറ, കൊച്ചുമല എന്നിവിടങ്ങളിൽ വാട്ടർ ടാങ്കുകൾ നിർമ്മിക്കും.

മറൂർ കുളപ്പാറ മലയിലായിരിക്കും പ്രധാന ടാങ്ക്.

നിലവിലെ ടാങ്ക് പൊളിച്ച് പുതിയത് നിർമ്മിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL