SignIn
Kerala Kaumudi Online
Sunday, 18 October 2026 1.39 AM IST

പമ്പാവാലിയിൽ വാറ്റുകേന്ദ്രം തകർത്തു; 3000 ലിറ്റർ കോട പിടികൂടി

crime
പമ്പാവാലിയിൽ കണ്ടെത്തിയ 3000 ലിറ്റർ കോട എക്സൈസ് സംഘം നശിപ്പിക്കുന്നു

റാന്നി: പമ്പാവാലി വടപ്പാറമല വനാതിർത്തിയിൽ പ്രവർത്തിച്ചിരുന്ന വാറ്റുകേന്ദ്രം റാന്നി​ എക്സൈസ് സംഘം കണ്ടെത്തി നശിപ്പിച്ചു. വ്യാജമദ്യ നി​ർമ്മാണത്തി​നായി​ സൂക്ഷിച്ചിരുന്ന ഏകദേശം 3000 ലിറ്ററോളം കോടയാണ് പിടികൂടിയത്. ശബരിമല തീർത്ഥാടനകാലത്ത് വിപണി ലക്ഷ്യമിട്ട് ഇവിടെ ചാരായം വാറ്റുന്നതായി എക്സൈസി​ന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ രണ്ടു ദിവസമായി എക്സൈസ് ഷാഡോ സംഘം വനാതിർത്തിയിൽ ക്യാമ്പ് ചെയ്ത് നിരീക്ഷണം നടത്തിവരികയായിരുന്നു.

എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അരുണിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ പുലർച്ചെയോടെയാണ് വാറ്റുകേന്ദ്രം കണ്ടെത്തി പരിശോധന നടത്തിയത്. മുൻവർഷങ്ങളിലും സമാനമായ രീതിയിൽ ഇതേ സ്ഥലത്തുനിന്ന് വാറ്റുകേന്ദ്രങ്ങൾ കണ്ടെത്തി​യി​രുന്നുവെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. റെയ്ഡിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഹരിഹരൻ ഉണ്ണി, സിവിൽ എക്സൈസ് ഓഫീസർമാരായ എം.അഫ്സൽ, അനൂപ് കുമാർ, എസ്.സുരേഷ് കുമാർ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PATHANAMTHITTA, CASEDIARY, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY