SignIn
Kerala Kaumudi Online
Friday, 23 October 2026 6.43 PM IST

തണ്ണിത്തോട് ജംഗ്ഷനിലെ നവീകരണം വിലയിരുത്തി

. കോന്നി : തണ്ണിത്തോട് ജംഗ്ഷനിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരമായി നടക്കുന്ന ജംഗ്ഷനിലെ റോഡ് നവീകരണ പ്രവൃത്തികൾ അഡ്വ. കെ യു. ജനീഷ് കുമാർ എംഎൽഎ സന്ദർശിച്ചു വിലയിരുത്തി. പൊതുമരാമത്ത്അസി.എക്സിക്യൂട്ടീവ് എൻജിനീയർ ടി. മുരുകേഷ് കുമാർ, അസി എൻജിനീയർ രൂപക്ക് ജോൺ, പഞ്ചായത്തംഗം പത്മകുമാരി,പ്രവീൺ,ജിഷ്ണു, അജേഷ്,അശ്വിൻ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.മഴക്കാലത്ത് തണ്ണിത്തോട് ജംഗ്ഷനിൽ വെള്ളം കയറുന്നത് പരാതിക്കിടയാക്കിയിരുന്നതിനെ തുടർന്ന് റോഡ് നവീകരണത്തിനായി 90 ലക്ഷം രൂപ അനുവദിച്ചിരുന്നു. ജംഗ്ഷനിലെ പൂട്ടുകട്ടകൾ നീക്കം ചെയ്ത് ബിഎംബിസി നിലവാരത്തിൽ ടാർ ചെയ്യുകയും റോഡിനു കുറുകെ ആവശ്യമായ പുതിയ ഡ്രെയിനേജ് സംവിധാനങ്ങൾ നിർമ്മിക്കുകയും വെള്ളം സമീപത്തെ തോട്ടിലേക്ക് എത്തിക്കുന്നതിന് ആവശ്യമായ നിർമ്മാണവും നടത്തും. ജംഗ്ഷനിലെ ഓടയ്ക്ക് മുകളിൽ കവർ സ്ലാബുകൾ സ്ഥാപിക്കും. ടാർ ചെയ്യുന്നതിന് മുന്നോടിയായി ഉള്ള പ്രവൃത്തികൾ ആരംഭിച്ചു. തണ്ണിത്തോട്ടിലേക്ക് വരുന്ന വഴിയിൽ വന ഭാഗത്തു ഇന്റർലോക്കുകൾ തകർന്നു കിടക്കുന്നത് മാറ്റി പുതിയ ഇന്റർലോക്ക് കട്ടകൾ സ്ഥാപിച്ച് നവീകരിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL