
കോഴഞ്ചേരി : ശിൽപസൗന്ദര്യത്തിന്റെ മികവിൽ പൂവത്തൂർ പടിഞ്ഞാറ് പുത്തൻ പള്ളിയോടം അഞ്ചിന് നീരണിയും. രാവിലെ 10.30നും 11.30നും മധ്യേ പൂവത്തൂർ വരാപ്പുഴേത്ത് കടവിലാണ് നീരണിയുന്നത്. മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. എൻ.എസ്.എസ് തിരുവല്ല താലൂക്ക് യൂണിയൽ പ്രസിഡന്റ് ആർ.മോഹൻകുമാർ അദ്ധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി മുഖ്യപ്രഭാഷണം നടത്തും. പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.വി.സാംബദേവൻ മുഖ്യ ശിൽപ്പിയെ ആദരിക്കും. മിസോറാം മുൻ ഗവർണർ കുമ്മനം രാജശേഖരൻ നീറ്റിലിറക്കൽ കർമ്മം നിർവഹിക്കും. 18 അടി അമരപ്പൊക്കം. 68 അംഗുലം ഉടമ. നാൽപ്പത്തി ഏഴേകാൽ കോൽ നീളം. കൂമ്പു മുതൽ അമരം വരെ നീളുന്നതാണ് കൊത്തു പണികൾ. നിർമ്മാണ ശൈലികൊണ്ട് വ്യത്യസ്തത പുലർത്തുന്ന പള്ളിയോടം കാലപ്പഴക്കത്താൽ ജീർണാവസ്ഥയിലായതോടെയാണ് അതേ ശൈലിയിൽ പുതിയത് നിർമ്മിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |