
പത്തനംതിട്ട : സർക്കാരിന്റെ മൂന്നാം വാർഷികത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാതല തദ്ദേശ അദാലത്ത് 10ന് നടക്കും. പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്‌റ്റേഡിയത്തിൽ രാവിലെ 9.30ന് മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്യും. അഡ്വ. കെ.യു.ജനീഷ് കുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. മന്ത്രി വീണാജോർജ്, ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ എന്നിവർ മുഖ്യാതിഥികളായിരിക്കും. ആന്റോ ആന്റണി എം.പി, എം.എൽ.എമാരായ മാത്യു ടി.തോമസ്, അഡ്വ.പ്രമോദ് നാരായണൻ എന്നിവർ വിശിഷ്ടാതിഥികളാകും. തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ഷർമിള മേരി ജോസഫ്, പ്രിൻസിപ്പൽ ഡയറക്ടർ സീറാം സാംബശിവ റാവു തുടങ്ങിയവർ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |