
മല്ലപ്പളളി : ശിശുവികസന പദ്ധതി ഓഫീസിന്റെ പരിധിയിലുളള കവിയൂർ, കുന്നന്താനം, ആദിക്കാട്, മല്ലപ്പളളി, കൊറ്റനാട് പഞ്ചായത്തുകളിലെ അങ്കണവാടികളിലെ വർക്കർമാരെ നിയമിക്കുന്നതിനായി 18 നും 46 നും ഇടയിൽ പ്രായമുള്ള അതത് ഗ്രാമപഞ്ചായത്തിലെ സ്ഥിരതാമസക്കാരായ വനിതാ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർത്ഥികൾ എസ്.എസ്.എൽ.സി പാസായിരിക്കണം. അപേക്ഷാ ഫോമിന്റെ മാതൃക മല്ലപ്പളളി ശിശുവികസന പദ്ധതി ഓഫീസിലും ഗ്രാമപഞ്ചായത്ത് ഓഫീസുകളിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ നേരിട്ടോ തപാൽ മാർഗമോ ശിശുവികസന പദ്ധതി ഓഫീസർ, ശിശുവികസന പദ്ധതി ഓഫീസ്, മല്ലപ്പളളി എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ : 0469 2681233.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |