
പത്തനംതിട്ട : ജില്ലയിലെ വിവിധ ബ്ലോക്കുകളിൽ രാത്രികാല മൃഗചികിത്സയ്ക്കായി കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിൽരഹിതരായിട്ടുള്ള വെറ്ററിനറി സയൻസ് ബിരുദധാരികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പത്തനംതിട്ട വെറ്ററിനറി കോംപ്ലക്സിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ 10ന് രാവിലെ 11ന് നടത്തുന്ന ഇന്റർവ്യൂവിൽ ബയോഡേറ്റ, യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പും സഹിതം ഹാജരാകുന്ന ഉദ്യോഗാർത്ഥികളിൽ നിന്നുമാണ് 90 ദിവസത്തേക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിബന്ധനകൾക്ക് വിധേയമായി നിയമിക്കുക. വൈകിട്ട് ആറുമുതൽ രാവിലെ ആറുവരെയാണ് സേവന സമയം. ഫോൺ : 0468 2322762.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |