SignIn
Kerala Kaumudi Online
Friday, 23 October 2026 6.17 AM IST

ബിലീവേഴ്സ് ആശുപത്രി സൈക്ലോത്തോൺ സംഘടിപ്പിച്ചു

cyclethone

തിരുവല്ല : ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയുടെ പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ആരോഗ്യ ബോധവത്കരണ പരിപാടിയിൽ ഉൾപ്പെടുത്തി നൂറു കിലോമീറ്റർ സൈക്ലോത്തോൺ സംഘടിപ്പിച്ചു. ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജിൽ നിന്ന് ആരംഭിച്ച സൈക്ലോത്തോൺ ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ റോസി മാർസെൽ ഫ്ലാഗ് ഓഫ് ചെയ്തു. വിവിധ വിഭാഗങ്ങളിലെ ഡോക്ടർമാരും ആശുപത്രി ജീവനക്കാരും, കോട്ടയം സൈക്ലിംഗ് ക്ലബ്, ഫ്ലൈയിംഗ് വീൽസ് തിരുവല്ല, ഫ്രീ വീലേഴ്‌സ് കായംകുളം എന്നീ ക്ലബ്ബുകളും ഉൾപ്പെടെ നൂറോളം പേരാണ് സൈക്ലോത്തോണിൽ പങ്കെടുത്തത്. തിരുവല്ല ബൈപ്പാസ് വഴി ചെങ്ങന്നൂർ, പന്തളം, തുമ്പമൺ എന്നിവിടങ്ങളിലൂടെ കോന്നി ബിലീവേഴ്സ് ചർച്ച് സെന്ററിൽ എത്തിയ സൈക്ലിംഗ് സംഘം തിരികെ പത്തനംതിട്ട, കോഴഞ്ചേരി വഴി ബിലീവേഴ്സ് ആശുപത്രിയിൽ എത്തി. ശാരീരീരിക അദ്ധ്വാനം കുറഞ്ഞുവരുന്ന ഈ കാലത്ത് ദിനചര്യയിൽ അവ ഉൾപ്പെടുത്താനും ഹൃദ്രോഗം, ആസ്തമ, പൊണ്ണത്തടി മുതലായ രോഗങ്ങൾ പ്രതിരോധിക്കാനുള്ള അറിവും പ്രചോദനവും പകരുന്നതിന് സൈക്ലോത്തോൺ സഹായിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL