SignIn
Kerala Kaumudi Online
Friday, 23 October 2026 6.59 PM IST

ഓണം വിപണന മേള ഉദ്ഘാടനം ഇന്ന് 

onam

പത്തനംതിട്ട : ജില്ലാ പഞ്ചായത്തിന്റെയും ജില്ലാ ഭരണകൂടത്തിന്റേയും തദ്ദേശ സ്വയംഭരണ വകുപ്പിന്റേയും വിവിധ വകുപ്പുകളുടെയും സഹകരണത്തോടെ ഇന്നു മുതൽ 14 വരെ പത്തനംതിട്ട മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ കുടുംബശ്രീയുടെ സംസ്ഥാനതല ഓണം വിപണന മേള നടത്തും. തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം നിർവഹിക്കും. മന്ത്രി വീണാ ജോർജ് അദ്ധ്യക്ഷയാകും. ഭക്ഷ്യമേളകളും കലാപരിപാടികളും സെമിനാറുകളും മത്സരങ്ങളും മേളയുടെ ഭാഗമായുണ്ടാകും. സ്റ്റാളുകൾ വൈകിട്ട് വരെ പ്രവർത്തിക്കും. ഒരു അയൽക്കൂട്ടത്തിലെ ഒരാൾക്ക് ഉപജീവനമാർഗം എന്ന ലക്ഷ്യത്തോടെയുള്ള കെ ലിഫ്റ്റ് പദ്ധതിയുടെ ജില്ലാതല പ്രഖ്യാപനവും നടക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL