SignIn
Kerala Kaumudi Online
Saturday, 24 October 2026 12.41 AM IST

നീരേറ്റുപുറം പമ്പാ ജലമേളയിൽ തലവടി ചുണ്ടൻ ജേതാവ്

winners

തിരുവല്ല : നീരേറ്റുപുറം പമ്പാബോട്ട് റേയ്സ് ക്ലബ് ജലമേളയിൽ റിക്സൺ ഉമ്മൻ എടത്തിൽ ക്യാപ്റ്റനായ തലവടി ടൗൺ ബോട്ട് ക്ലബ് തുഴഞ്ഞ തലവടി ചുണ്ടൻ ജേതാവായി. റെന്നി വർഗീസ് ക്യപ്റ്റനായ നിരണം ബോട്ട് ക്ലബ് തുഴഞ്ഞ നിരണം ചുണ്ടനെ അരവള്ളപ്പാടുകൾക്ക് പിന്നിലാക്കിയാണ് തലവടി ചുണ്ടൻ ജേതാവായത്. അശ്വന്ത് പെരുംമ്പിടാക്കളം ക്യാപ്റ്റനായ നിറവ് പൂന്തുരുത്തി ജവഹർബോട്ട് ക്ലബ് തുഴഞ്ഞ ജവഹർ തായങ്കരി മൂന്നാംസ്ഥാനം നേടി.
വെപ്പ് എ ഗ്രഡ് ഫൈനൽ മത്സരത്തിൽ പുന്നത്ര വെങ്ങാഴി ഒന്നാംസ്ഥാനവും കോട്ടപ്പറമ്പൻ രണ്ടാംസ്ഥാനവും ആശാ പുളിക്കകളം മൂന്നാംസ്ഥാനവും നേടി.
ഇരുട്ടുകുത്തി എ ഗ്രേഡ് മത്സരത്തിൽ തുരുത്തിത്തറയ്ക്ക് ഒന്നാംസ്ഥാനം ലഭിച്ചു. ഇരുട്ടുകുത്തി ബി ഗ്രഡ് മത്സരത്തിൽ കുറുപ്പുപറമ്പൻ ഒന്നാംസ്ഥാനവും ജലറാണി രണ്ടാംസ്ഥാനവും ദാനിയേൽ മൂന്നാം സ്ഥാനവും നേടിയ
വള്ളംകളിക്ക് മുന്നോടിയായി നടന്ന പൊതുസമ്മേളനം ആന്റോ ആന്റണി എം.പിയും ജലോത്സവം മുൻരാജ്യസഭ ഉപാദ്ധ്യക്ഷൻ പി.ജെ കുര്യനും ഉദ്ഘാടനംചെയ്തു. ജലോത്സവ ചെയർമാൻ റെജിഏബ്രഹാം തൈക്കടവിൽ അദ്ധ്യക്ഷത വഹിച്ചു. തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗായത്രി ബി.നായർ പതാക ഉയർത്തി.ജനറൽസെക്രട്ടറി പ്രകാശ് പനവേലി, വൈസ് ചെയർമാൻ ബാബു വലിയവീടൻ, ജഗൻതോമസ്, എ.വി.കുര്യൻ, വി.കെ.കുര്യൻ, ജനറൽ കൺവീനർമാരായ ബിജു പാലത്തിങ്കൽ, അജിത്ത്കുമാർ പിഷാരത്ത്, ജോജി ജെ.വൈലപ്പള്ളി, പി.റ്റി.പ്രകാശ്, ഈ.കെ.തങ്കപ്പൻ, തങ്കച്ചൻ പാട്ടത്തിൽ, മോഹനൻ അബ്രയിൽ മിനുതോമസ്, ഹരികുമാർ, അനിൽ വെറ്റിലകണ്ടം, അജികുമാർ, ജയിംസ്, കെ.കെ.രാജു, രാജേഷ്, ജയിംസ് എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL