SignIn
Kerala Kaumudi Online
Friday, 23 October 2026 11.24 AM IST

വോട്ടർ പട്ടിക പുതുക്കൽ

list

പത്തനംതിട്ട : ജില്ലയിലെ തദ്ദേശ ഉപതിരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച വോട്ടർ പട്ടിക സംബന്ധിച്ച ആക്ഷേപങ്ങളും പരാതികളും ഒക്‌ടോബർ അഞ്ചുവരെ സമർപ്പിക്കാമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ എസ്.പ്രേംകൃഷ്ണൻ അറി​യി​ച്ചു. അന്തിമ വോട്ടർ പട്ടിക 19ന് പ്രസിദ്ധീകരിക്കും. സ്ത്രീസംവരണമുള്ള കോന്നി ബ്ലോക്ക് പഞ്ചായത്തിലെ ഇളകൊള്ളൂർ, എഴുമറ്റൂർ ഗ്രാമപഞ്ചായത്തിലെ ഇരുമ്പുകുഴി, അരുവാപ്പുലത്തെ പുളിഞ്ചാണി, ജനറൽ വിഭാഗത്തിലുൾപ്പെട്ട പന്തളം ബ്ലോക്ക് പഞ്ചായത്തിലെ വല്ലന, നിരണത്തെ കിഴക്കുംമുറി എന്നിവിടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ്. കരട് വോട്ടർ പട്ടിക സെപ്തംബർ 20ന് പ്രസിദ്ധീകരിച്ചിരുന്നു. ഡെപ്യൂട്ടി കളക്ടർ ബീന എസ്.ഹനീഫ് പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL