
കോന്നി : കോന്നി മെഡിക്കൽ കോളേജ് റോഡിന്റെ ടെൻഡർ നടപടികൾ പൂർത്തീകരിച്ചതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു. 14 കോടി രൂപയാണ് നിർമ്മാണ പ്രവർത്തിക്കായി അനുവദിച്ചിരിക്കുന്നത്. 12 മീറ്റർ വീതിയിൽ ഭൂമി ഏറ്റെടുത്തിട്ടുള്ള റോഡിൽ മുരിങ്ങമംഗലം മുതൽ വട്ടമൺ വരെയുള്ള 2.800 കിലോമീറ്റർ ദൂരം ബി.എം ആൻഡ് ബി.സി നിലവാരത്തിൽ 9.5 മീറ്റർ വീതിയിലാണ് ടാറിംഗ് നടത്തുന്നത്. കുപ്പക്കര മുതൽ വട്ടമൺ വരെ 1.800 കിലോമീറ്റർ ദൂരത്തിൽ നിലവിലുള്ള മൂന്നു മീറ്റർ റോഡ് 5.5 മീറ്റർ വീതിയിൽ ടാർ ചെയ്യും. നിർമ്മാണത്തിന്റെ ഭാഗമായി 10 പൈപ്പ് കൽവർട്ടുകൾ നിർമ്മിക്കും. 1520 മീറ്റർ നീളത്തിൽ ഓടയും 1830 മീറ്റർ നീളത്തിൽ ഐറിഷ് ഓടയും നിർമ്മിക്കും. വട്ടമൺ ഭാഗത്ത് തോടിന് കുറുകെ രണ്ട് കലുങ്കുകൾ നിർമ്മിക്കും. റോഡ് നിർമ്മാണത്തിന്റെ ഭാഗമായി ട്രാഫിക് സുരക്ഷാപ്രവർത്തികളും ഉൾപ്പെടുത്തിയിട്ടുണ്ട്.
നിർമ്മാണ ചെലവ് : 14 കോടി
ഏറ്റെടുത്തത് : 2.45 ഹെക്ടർ ഭൂമി
മെഡിക്കൽ കോളേജ് റോഡ് നിർമ്മാണത്തിന് 225 വസ്തു ഉടമകളിൽ നിന്നായി 2.45 ഹെക്ടർ ഭൂമിയാണ് സർക്കാർ ഏറ്റെടുത്തത്. സാങ്കേതിക നടപടികൾ പൂർത്തീകരിച്ച് വളരെ വേഗത്തിൽ മെഡിക്കൽ കോളജ് റോഡിന്റെ നിർമ്മാണ പ്രവർത്തികൾ ആരംഭിക്കുവാൻ പൊതുമരാമത്ത് നിരത്ത് വിഭാഗം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
കെ.യു.ജനീഷ് കുമാർ എം.എൽ.എ
കോന്നി - വെട്ടൂർ - അതുമ്പുംകുളം റോഡിന് 5 കോടി
മെഡിക്കൽ കോളേജ് റോഡ് നിർമ്മിക്കുന്നതിനൊപ്പം കോന്നി - വെട്ടൂർ - അതുമ്പുംകുളം റോഡ് അഞ്ചു കോടി രൂപയ്ക്ക് ആധുനിക നിലവാരത്തിൽ നിർമ്മിക്കുന്നതിനുള്ള ടെൻഡർ നടപടികളും പൂർത്തീകരിച്ചിട്ടുണ്ട്. റോഡുപണികൾ പൂർത്തിയാകുന്നതോടെ കോന്നി മെഡിക്കൽ കോളേജിലേക്കുള്ള യാത്രാ പ്രശ്നങ്ങൾക്ക് പരിഹാരമാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |