
മക്കപ്പുഴ : രാഹുൽ ഗാന്ധി പ്രഖ്യാപിച്ച 100 വീടുകളുടെ നിർമ്മാണത്തിൽ പങ്കുചേരുന്നതിനായി കോൺഗ്രസ് പഴവങ്ങാടി ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ന്യൂസ് പേപ്പർ ചലഞ്ച് സംഘടിപ്പിക്കുന്നു. മണ്ഡലതല ഉദ്ഘാടനം കെപിസിസി സെക്രട്ടറി റിങ്കു ചെറിയാൻ നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ് പ്രമോദ് മന്ദമരുതി അദ്ധ്യക്ഷനായി. റൂബി കോശി, ബെന്നി മാടത്തുംപടി, ബിനോജ് ചിറയ്ക്കൽ, ഷേർളി ജോർജ്, സുനിൽ യമുന, സൗമ്യ ജി. നായർ, ബിജി വർഗീസ്, ജോണി പാറക്കുഴി, റെജി എബ്രഹാം, ജിജി വർഗീസ്, സോമശേഖര കർത്താ, എൻ. ഐ എബ്രഹാം എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |