SignIn
Kerala Kaumudi Online
Friday, 23 October 2026 7.50 AM IST

ആയില്യംപൂജ

kalleli

കോന്നി : കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ കന്നിയിലെ ആയില്യംപൂജ നടന്നു. കാവ് ആചാരത്തോടെ താംബൂല സമർപ്പണം നടത്തി. തുടർന്ന് മലയ്ക്ക് കരിക്ക് പടേനി സമർപ്പണവും പ്രകൃതി സംരക്ഷണ പൂജയോടെ വാനര ഊട്ട് , മീനൂട്ട് , ആനയൂട്ട്‌ ഉപ സ്വരൂപ പൂജകൾ, കല്ലേലി അമ്മൂമ്മ പൂജ, കല്ലേലി അപ്പൂപ്പൻ പൂജ എന്നിവയും കളരിയിൽ വെള്ളംകുടി നിവേദ്യവും നടത്തി. തുടർന്ന് നാഗത്തറയിൽ നാഗരാജാവിനും നാഗ യക്ഷി അമ്മയ്ക്കും അഷ്ടനാഗങ്ങൾക്കും നൂറും പാലും മഞ്ഞൾ നീരാട്ട്, കരിക്ക് അഭിഷേകം, നാഗപാട്ട് എന്നിവ സമർപ്പിച്ചു. പൂജകൾക്ക് രാജു ഊരാളി കാർമികത്വം വഹിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL